Currency

സ്ത്രീ സുരക്ഷയ്ക്ക് ഊന്നല്‍ നല്‍കി ജെന്‍ഡര്‍ ബജറ്റ്

സ്വന്തം ലേഖകന്‍Friday, March 3, 2017 5:28 pm

017-18 ല്‍ സ്ത്രീകള്‍ക്കായി പ്രത്യേക വകുപ്പ് തുടങ്ങുമെന്നാണ് പ്രഖ്യാപനം. വകുപ്പിന് ജില്ലാതലത്തില്‍ 14 ഓഫീസര്‍മാരുടെയും മറ്റ് വിവിധ തസ്തികകളും പ്രഖ്യാപിച്ചിട്ടുണ്ട്. കൂടാതെ അടുത്ത ബജറ്റില്‍ ജന്‍ഡര്‍ ഓഡിറ്റ് റിപ്പോര്‍ട്ട് കൂടി അവതരിപ്പിക്കും.

തിരുവനന്തപുരം: സംസ്ഥാനത്തെ സ്ത്രീ സുരക്ഷയ്ക്ക് പ്രാധാന്യം നല്‍കി ജെന്‍ഡര്‍ ബജറ്റ്. 2017-18 ല്‍ സ്ത്രീകള്‍ക്കായി പ്രത്യേക വകുപ്പ് തുടങ്ങുമെന്നാണ് പ്രഖ്യാപനം. വകുപ്പിന് ജില്ലാതലത്തില്‍ 14 ഓഫീസര്‍മാരുടെയും മറ്റ് വിവിധ തസ്തികകളും പ്രഖ്യാപിച്ചിട്ടുണ്ട്. കൂടാതെ അടുത്ത ബജറ്റില്‍ ജന്‍ഡര്‍ ഓഡിറ്റ് റിപ്പോര്‍ട്ട് കൂടി അവതരിപ്പിക്കും.

സ്ത്രീ സുരക്ഷയ്ക്ക് ഊന്നല്‍ നല്‍കിയുള്ള മറ്റ് പ്രധാന പ്രഖ്യാപനങ്ങള്‍ ഇവയാണ്:

* ബജറ്റില്‍ 12 കോടി രൂപയാണ് സ്ത്രീ സുരക്ഷയ്ക്കായി ഏര്‍പ്പെടുത്തിയ പിങ്ക് കണ്‍ട്രോള്‍ റൂമുകള്‍, സ്വയം പ്രതിരോധ പരിശീലനം എന്നിവയ്ക്കായി നീക്കി വച്ചിരിക്കുന്നത്.

*  സ്ത്രീകള്‍ക്കെതിരായ അക്രമങ്ങള്‍ക്ക് എതിരെ ബോധവത്കരണത്തിന് 34 കോടി.

വനിത ഷെല്‍ട്ടല്‍ ഹോംസ്, ഷോര്‍ട്ട് സ്റ്റേ ഹോംസ്, വണ്‍ സ്റ്റോപ്പ് ക്രൈസിസ് സെന്റര്‍ എന്നിവയ്ക്ക് 19.5 കോടി.

അക്രമങ്ങളില്‍ ഇരകളാകുന്ന സ്ത്രീകള്‍ക്ക് എത്രയും പെട്ടെന്നുള്ള സംരക്ഷണത്തിനും പുനരധിവാസത്തിനും പ്രത്യേക ഫണ്ട് തുടങ്ങാന്‍ 5 കോടി രൂപ എന്നിവയാണ് പ്രധാന പ്രഖ്യാപനങ്ങള്‍.

കൂടാതെ സ്ത്രീകള്‍ മാത്രം ഗുണഭോക്താക്കളായ 64 സ്‌കീമുകള്‍ക്ക് 1,060.5 കോടി രൂപ, സ്ത്രീകള്‍ പ്രത്യേക ഘടകമോ ഗുണഭോക്താക്കളോ ആയ 104 സ്‌കീമുകള്‍ എന്നിവയും ബജറ്റില്‍ നീക്കി വച്ചിരിക്കുന്നു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x