Currency

സൗജന്യ പാചക വാതക കണക്ഷന് ആധാര്‍ നിര്‍ബന്ധമാക്കി

സ്വന്തം ലേഖകന്‍Wednesday, March 8, 2017 11:50 am

ദാരിദ്ര രേഖയ്ക്ക് താഴെയുള്ളവര്‍ക്ക് നല്‍കുന്ന സൗജന്യ പാചക വാതക കണക്ഷന് ആധാര്‍ നിര്‍ബന്ധമാക്കി. പ്രധാനമന്ത്രി ഉജ്വല യോജന പ്രകാരം നല്‍കുന്ന പദ്ധതിയില്‍ ഇനി മുതല്‍ സൗജന്യ പാചക വാതക കണക്ഷന് അപേക്ഷിക്കണമെങ്കില്‍ മെയ് 31നകം ആധാര്‍ രജിസ്‌ട്രേഷന്‍ നടത്തിയിരിക്കണം.

ന്യൂഡല്‍ഹി: ദാരിദ്ര രേഖയ്ക്ക് താഴെയുള്ളവര്‍ക്ക് നല്‍കുന്ന സൗജന്യ പാചക വാതക കണക്ഷന് ആധാര്‍ നിര്‍ബന്ധമാക്കി. പ്രധാനമന്ത്രി ഉജ്വല യോജന പ്രകാരം നല്‍കുന്ന പദ്ധതിയില്‍ ഇനി മുതല്‍ സൗജന്യ പാചക വാതക കണക്ഷന് അപേക്ഷിക്കണമെങ്കില്‍ മെയ് 31നകം ആധാര്‍ രജിസ്‌ട്രേഷന്‍ നടത്തിയിരിക്കണം.

കുട്ടികള്‍ക്ക് ഉച്ചഭക്ഷണം ഉള്‍പ്പടെയുള്ള നാല്‍പതോളം ക്ഷേമ പദ്ധതികള്‍ക്ക് കഴിഞ്ഞ ദിവസം കേന്ദ്ര സര്‍ക്കാര്‍ ആധാര്‍ നിര്‍ബന്ധമാക്കിയിരുന്നു. 2019 ഓടെ അഞ്ച് കോടി ബിപിഎല്‍ കുടുംബങ്ങള്‍ക്ക് എല്‍പിജി കണക്ഷന്‍ നല്‍കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x