
ന്യൂഡല്‍ഹി: രാജ്യത്ത് പുതിയ പത്ത് രൂപ നോട്ട് ഉടന്‍ പുറത്തിറക്കുമെന്ന് ആര്‍ബിഐ അറിയിച്ചു. പഴയനോട്ടുകള്‍ പിന്വലിക്കാതെയാവും പുതിയ നോട്ടുകള്‍ പുറത്തിറക്കുന്നതെന്നും ആര്‍ബിഐ വ്യക്തമാക്കി.
അതേസമയം പുതിയതായി ഇറക്കുന്ന പത്ത രൂപാ നോട്ടുകളില്‍ നിലവിലുള്ള നോട്ടില്‍ നിന്നും കാര്യമായ മാറ്റങ്ങള്‍ ഉണ്ടാവില്ലെന്നും ആര്‍ബിഐ അറിയിച്ചു. പ്രിന്റിങ് വര്‍ഷം, റിസര്‍വ്വ് ബാങ്ക് ഗവര്‍ണര്‍ ഊര്‍ജിത് പട്ടേലിന്റെ ഒപ്പ് എന്നിവയാണ് പുതിയ നോട്ടിന്റെ പ്രധാനമാറ്റങ്ങളെന്നും ആര്‍ബിഐ വിശദീകരിച്ചു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.