Currency

ലൈംഗികാതിക്രമത്തിന് ഇരകളാകുന്ന കുട്ടികളുടെ പേര് വെളിപ്പെടുത്തരുതെന്ന് കോടതി

സ്വന്തം ലേഖകന്‍Thursday, March 9, 2017 4:52 pm

കുട്ടികള്‍ക്കെതിരായ ലൈംഗികാതിക്രമങ്ങള്‍ സംബന്ധിച്ച പോക്‌സോ നിയമപ്രകാരമുള്ള കേസുകള്‍ക്കാണ് കോടതി വിധി ബാധകം. ഇത്തരം കേസുകളില്‍ ഇരകളുടെ പേരും ഇരയെ തിരിച്ചറിയാന്‍ ഇടയാക്കുന്ന മറ്റു വിവരങ്ങളും കോടതിയുടെ അനുവാദമില്ലാതെ പൊലീസ് വെളിപ്പെടുത്താന്‍ പാടില്ലെന്ന് ഹൈക്കോടതി വിധിച്ചു.

ന്യൂഡല്‍ഹി: ലൈംഗികാതിക്രമങ്ങള്‍ക്ക് ഇരകളാകുന്ന കുട്ടികളുടെ പേര് വെളിപ്പെടുത്തരുതെന്ന് ഹൈക്കോടതി. കുട്ടികള്‍ക്കെതിരായ ലൈംഗികാതിക്രമങ്ങള്‍ സംബന്ധിച്ച പോക്‌സോ നിയമപ്രകാരമുള്ള കേസുകള്‍ക്കാണ് കോടതി വിധി ബാധകം. ഇത്തരം കേസുകളില്‍ ഇരകളുടെ പേരും ഇരയെ തിരിച്ചറിയാന്‍ ഇടയാക്കുന്ന മറ്റു വിവരങ്ങളും കോടതിയുടെ അനുവാദമില്ലാതെ പൊലീസ് വെളിപ്പെടുത്താന്‍ പാടില്ലെന്ന് ഹൈക്കോടതി വിധിച്ചു.

കോടതിയുടെ വിധിയില്‍ പോലും ഇരയുടെ പേര് വെളിപ്പെടുത്തുന്നത് കുട്ടിയുടെ താല്‍പര്യം കണക്കിലെടുത്തു മാത്രമാവണമെന്ന് ജസ്റ്റിസ് ജൊയ്മല്യ ബാഗ്ചി വിധിച്ചു. മാത്രവുമല്ല അകാരണമായി കേസ് മാറ്റിവയ്ക്കരുതെന്നും കഴിവതും ഒരു വര്‍ഷത്തിനുള്ളില്‍ വിചാരണ പൂര്‍ത്തിയാക്കണമെന്നും കോടതി വ്യക്തമാക്കി. പ്രതിയെ പിടികൂടിയാലും ഇല്ലെങ്കിലും പീഡനത്തിന് ഇരയാകുന്ന കുട്ടിക്ക് നഷ്ടപരിഹാരം നല്‍കുന്നതിനു കാലതാമസമുണ്ടാവരുത്.

അതേസമയം കേസിന്റെ വിചാരണ സമയത്ത് കുട്ടിക്ക് വിദേശവാസം ഉള്‍പ്പെടെ ഒഴിവാക്കാനാവാത്ത കാരണങ്ങളാല്‍ നേരിട്ട് എത്താനാവില്ലെങ്കില്‍ വിഡിയോ കോണ്‍ഫറന്‍സിങ് നടത്തി തെളിവെടുക്കണം. വിചാരണയില്‍ കുട്ടിയോട് ആവര്‍ത്തിച്ചുള്ളതോ അലോസരപ്പെടുത്തുന്നതോ ആയ ചോദ്യങ്ങള്‍ അനുവദിക്കരുതെന്നും ഉത്തരവില്‍ പറയുന്നു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x