സ്വകാര്യപൊതുമേഖലാ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്ന എല്ലാ സ്ത്രീകള്‍ക്കും പ്രസവാവധി ആറുമാസമാക്കിക്കൊണ്ടുള്ള നിയമഭേദഗഗതിയാണ് ലോക്‌സഭ പാസാക്കിയത്. നേരത്തെ രാജ്യസഭ ബില്‍ പാസാക്കിയിരുന്നു. നിലവില്‍ പ്രസവാവധി മൂന്നുമാസമായിരുന്നു.
ന്യൂഡല്‍ഹി: പ്രസവാവധി ആറുമാസമാക്കിയ നിയമഭേദഗതി ബില്‍ ലോക്‌സഭയും പാസാക്കി. സ്വകാര്യപൊതുമേഖലാ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്ന എല്ലാ സ്ത്രീകള്‍ക്കും പ്രസവാവധി ആറുമാസമാക്കിക്കൊണ്ടുള്ള നിയമഭേദഗഗതിയാണ് ലോക്‌സഭ പാസാക്കിയത്. നേരത്തെ രാജ്യസഭ ബില്‍ പാസാക്കിയിരുന്നു. നിലവില്‍ പ്രസവാവധി മൂന്നുമാസമായിരുന്നു.
രാഷ്ട്രപതിയുടെ അംഗീകാരത്തിനു ശേഷം ചട്ടങ്ങള്‍ക്കു രൂപം നല്‍കുന്നതോടെ നിയമം നിലവില്‍ വരും. പത്തോ അതിലേറെയോ സ്ത്രീകള്‍ ജോലി ചെയ്യുന്ന സ്ഥാപനങ്ങള്‍ക്കു നിയമം ബാധകമാകും. ആദ്യ രണ്ട് പ്രസവത്തിനാണ് ആറ് മാസം അവധി ലഭിക്കൂ. മൂന്നാമത്തെ പ്രസവത്തിന് മൂന്നു മാസത്തെ അവധി മാത്രമേ ലഭിക്കുകയുള്ളൂ.
നിയമം പാസായതോടെ ഏറ്റവുമധികം പ്രസവാവധി അനുവദിക്കുന്ന മൂന്നാമത്തെ രാജ്യമായിരിക്കുകയാണ് ഇന്ത്യ. കാനഡ 50 ആഴ്ചയും നോര്‍വെ 44 ആഴ്ചയും അവധി നല്‍കുന്നുണ്ട്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.