ഇത്തവണ പൊങ്കാല അര്‍പ്പിക്കാന്‍ 40 ലക്ഷത്തോളം സ്ത്രീകള്‍ എത്തുമെന്ന് ക്ഷേത്ര ഭാരവാഹികള്‍ അറിയിച്ചു. പൊങ്കാലക്കുള്ള ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായതായും ശുചിത്യമിഷനുമായി ചേര്‍ന്ന് ഇത്തവണ പൊങ്കാലയെ പ്ലാസ്റ്റിക് രഹിതമായി പ്രഖ്യാപിച്ചിട്ടുണ്ടെന്നും ഭാരവാഹികള്‍ അറിയിച്ചു.
തിരുവനന്തപുരം: പ്രശസ്തമായ ആറ്റുകാല്‍ പൊങ്കാല നാളെ. ഇത്തവണ പൊങ്കാല അര്‍പ്പിക്കാന്‍ 40 ലക്ഷത്തോളം സ്ത്രീകള്‍ എത്തുമെന്ന് ക്ഷേത്ര ഭാരവാഹികള്‍ അറിയിച്ചു. പൊങ്കാലക്കുള്ള ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായതായും ശുചിത്യമിഷനുമായി ചേര്‍ന്ന് ഇത്തവണ പൊങ്കാലയെ പ്ലാസ്റ്റിക് രഹിതമായി പ്രഖ്യാപിച്ചിട്ടുണ്ടെന്നും ഭാരവാഹികള്‍ അറിയിച്ചു.
ക്ഷേത്രോത്സവത്തിന്റെ ഒമ്പതാം ദിവസമാണ് ആറ്റുകാല്‍ പൊങ്കാല നടക്കുന്നത്. നാളെ രാവിലെ 10.45ന് ക്ഷേത്രത്തിന് മുന്നിലൊരുക്കിയ പണ്ടാര അടുപ്പിലേക്ക് തീപകരും. തുടര്‍ന്ന് സഹമേല്‍ശാന്തിമാര്‍ മറ്റ് പൊങ്കാല കലങ്ങളിലേക്ക് തീപകരും. ഉച്ചക്ക് 2.15 നാണ് പൊങ്കാല നിവേദ്യം.
ജലലഭ്യത ഉറപ്പാക്കാന്‍ 1650 ടാപ്പുകള്‍ നഗരത്തിന്റെ വിവിധയിടങ്ങളില്‍ സ്ഥാപിച്ചിട്ടുണ്ട്. കൂടാതെ ക്ഷേത്രത്തിലേക്ക് എത്തുന്നവരുടെ യാത്ര സുഖമമാക്കുന്നതിന്റെ ഭാഗമായി ശനിയാഴ്ച പുലര്‍ച്ചെ ഒരു മണി മുതല്‍ കെഎസ്ആര്‍ടിസി നഗരത്തിന്റെ വിവിധയിടങ്ങളിലായി ചെയിന്‍ സര്‍വ്വീസ് ആരംഭിക്കും. ക്രമസമാധാന ചുമതലക്കായി 300 വനിത കമോന്‍ഡോകള്‍ ഉള്‍പ്പെടെ 3000 പൊലീസുകരെയാണ് നിയോഗിച്ചിരിക്കുന്നത്. തമ്പാനൂര്‍ മുതല്‍ ക്ഷേത്രം വരെ ആകാശക്യാമറ നിരീക്ഷണം ഏര്‍പ്പെടുത്തുകയും ചെയ്യും.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.