മൂന്ന് ബൃഹദ് സംരംഭങ്ങളില്‍ പുതിയ രാജ്യാന്തര ടെര്‍മിനലിന് പുറമെ സൗരോര്‍ജ വൈദ്യുതോല്‍പ്പാദന ശേഷി വര്‍ധിപ്പിക്കലിന്റെ ഒന്നാം ഘട്ടം, ദേശീയ പാതയില്‍ നിന്ന് വിമാനത്താവളത്തിലേക്കുള്ള നാലുവരിപ്പാത, മേല്‍പ്പാലം എന്നിവയും മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു.
കൊച്ചി: അന്താരാഷ്ട്ര വിമാനത്താവളത്തിലെ പുതിയ രാജ്യാന്തര ടെര്‍മിനല്‍ പ്രവര്‍ത്തനം ആരംഭിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്‍ പുതിയ ടെര്‍മിനല്‍ ഉദ്ഘാടനം ചെയ്തു. മൂന്ന് ബൃഹദ് സംരംഭങ്ങളുടെ ഉദ്ഘാടനമാണ് മുഖ്യമന്ത്രി നിര്‍വഹിച്ചത്. ആദ്യമായി പുതിയ ടെര്‍മിനലിലെത്തിയ മസ്‌കറ്റില്‍ നിന്നുള്ള ജെറ്റ് എയര്‍വേയ്‌സ് വിമാനത്തെ വാട്ടര്‍ സല്യൂട്ട് നല്‍കിയാണ് സ്വീകരിച്ചത്.
മൂന്ന് ബൃഹദ് സംരംഭങ്ങളില്‍ പുതിയ രാജ്യാന്തര ടെര്‍മിനലിന് പുറമെ സൗരോര്‍ജ വൈദ്യുതോല്‍പ്പാദന ശേഷി വര്‍ധിപ്പിക്കലിന്റെ ഒന്നാം ഘട്ടം, ദേശീയ പാതയില്‍ നിന്ന് വിമാനത്താവളത്തിലേക്കുള്ള നാലുവരിപ്പാത, മേല്‍പ്പാലം എന്നിവയും മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു.
850 കോടി രൂപ ചെലവിട്ടാണ് സിയാല്‍ പുതിയ ടെര്‍മിനല്‍ നിര്‍മിച്ചത്. സമ്പൂര്‍ണമായും സൗരോര്‍ജത്തില്‍ പ്രവര്‍ത്തിക്കുന്ന ലോകത്തിലെ ആദ്യത്തെ വിമാനത്താവളമാണ് കൊച്ചിയിലേത്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.