Currency

കാസര്‍കോട്- തിരുവനന്തപുരം ദേശീയ പാത ആറുവരിയാക്കാന്‍ തീരുമാനം

സ്വന്തം ലേഖകന്‍Tuesday, March 14, 2017 10:23 am

ദേശീയപാത അധികൃതര്‍ തയാറാക്കിയ പുതിയ പാതയുടെ രൂപരേഖയനുസരിച്ച് ഇരുവശങ്ങളിലുമായി 21 മീറ്റര്‍ വീതിയിലാണ് ആറുവരിപ്പാത നിര്‍മിക്കുക. മീഡിയനുകളുടെ വീതി രണ്ടുമുതല്‍ മൂന്നുമീറ്റര്‍ വരെയായി കുറയ്ക്കും

തിരുവനന്തപുരം: കാസര്‍കോടു മുതല്‍ തിരുവനന്തപുരം വരെ ദേശീയപാത ആറുവരിയായി വികസിപ്പിക്കും. സംസ്ഥാന സര്‍ക്കാരാണ്‌ ഇത് സംബന്ധിച്ച് തീരുമാനമെടുത്തത്. ഭാവിയില്‍ ഉണ്ടാകാവുന്ന വാഹനപ്പെരുപ്പം കൂടി കണക്കിലെടുത്താണ് നേരത്തെ 45 മീറ്ററില്‍ നാലുവരിപ്പാതയെന്ന തീരുമാനം മാറ്റി ആറുവരിപ്പാതയാക്കുന്നത്.

ദേശീയപാത അധികൃതര്‍ തയാറാക്കിയ പുതിയ പാതയുടെ രൂപരേഖയനുസരിച്ച് ഇരുവശങ്ങളിലുമായി 21 മീറ്റര്‍ വീതിയിലാണ് ആറുവരിപ്പാത നിര്‍മിക്കുക. മീഡിയനുകളുടെ വീതി രണ്ടുമുതല്‍ മൂന്നുമീറ്റര്‍ വരെയായി കുറയ്ക്കും. ഇരുവശങ്ങളിലുമുള്ള സര്‍വീസ് റോഡുകളുടെ വീതി അഞ്ചര മീറ്ററായി കുറയും.

പദ്ധതിയുടെ ആദ്യഘട്ടമായി കാസര്‍കോട് ജില്ലയിലെ ആറുവരിപ്പാത നിര്‍മാണം മേയ് ഒന്നിനു തുടങ്ങാന്‍ കഴിയുമെന്നാണ് ദേശീയപാത അധികൃതര്‍ സംസ്ഥാന സര്‍ക്കാരിനെ അറിയിച്ചിട്ടുള്ളത്. കാസര്‍കോട് ജില്ലയിലെ സ്ഥലമേറ്റെടുപ്പ് 65 ശതമാനം പൂര്‍ത്തിയായിട്ടുണ്ട്. മൂന്നു വര്‍ഷത്തിനുള്ളില്‍ വികസനം പൂര്‍ത്തിയാക്കകയാണ് ലക്ഷ്യം.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x