തേര്‍ഡ് പാര്‍ട്ടി ഇന്‍ഷുറന്‍സ്, ഗ്രൂപ്പ് ഹെല്‍ത്ത് ഇന്‍ഷുറന്‍സ് എന്നിവയുടെ പ്രീമിയം ഉയര്‍ത്താനാണ് അനുമതി നല്‍കിയിട്ടുള്ളത്. പ്രീമിയം 15 മുതല്‍ 20 ശതമാനം വരെ നിരക്കില്‍ വര്‍ധനവ് വരുത്താനാണ് ഇന്‍ഷുറന്‍സ് റെഗുലേറ്ററി അതോറിറ്റി അനുമതി നല്‍കിയത്.
ന്യൂഡല്‍ഹി: മോട്ടോര്‍ വാഹനങ്ങളുടെ ഇന്‍ഷുറന്‍സ് പ്രീമിയം കൂട്ടാന്‍ അനുമതി. തേര്‍ഡ് പാര്‍ട്ടി ഇന്‍ഷുറന്‍സ്, ഗ്രൂപ്പ് ഹെല്‍ത്ത് ഇന്‍ഷുറന്‍സ് എന്നിവയുടെ പ്രീമിയം ഉയര്‍ത്താനാണ് അനുമതി നല്‍കിയിട്ടുള്ളത്. പ്രീമിയം 15 മുതല്‍ 20 ശതമാനം വരെ നിരക്കില്‍ വര്‍ധനവ് വരുത്താനാണ് ഇന്‍ഷുറന്‍സ് റെഗുലേറ്ററി അതോറിറ്റി അനുമതി നല്‍കിയത്.
ഏപ്രില്‍ ഒന്നുമുതല്‍ വര്‍ധിപ്പിച്ച പ്രീമിയം പ്രാബല്യത്തിലാകും. അതേസമയം മോട്ടോര്‍ വാഹന ഭേദഗതി ബില്‍ പാസാക്കി കഴിഞ്ഞാല്‍ ഇന്‍ഷുറന്‍സ് കമ്പനികള്‍ വീണ്ടും പ്രീമിയം വര്‍ധിപ്പിക്കാനും സാധ്യതയുണ്ട്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.