
ന്യൂഡല്‍ഹി: വിദേശത്തുള്ള ഇന്ത്യക്കാരുടെ സുരക്ഷ സര്‍ക്കാരിന്റെ പ്രഥമ പരിഗണന വിഷയമാണെന്ന് വിദേശകാര്യ മന്ത്രി സുഷമ സ്വരാജ്. അമേരിക്കയില്‍ ഇന്ത്യക്കാര്‍ക്ക് നേരെയുണ്ടായ വംശീയ ആക്രമണങ്ങളെക്കുറിച്ച് ലോക്‌സഭയില്‍ പ്രസ്താവന നടത്തവെയാണ് സുഷമ സ്വരാജ് ഇപ്രകാരം പറഞ്ഞത്. വൃക്ക മാറ്റിവെക്കല്‍ ശസ്ത്രക്രിയയെ തുടര്‍ന്ന് മൂന്നു മാസത്തെ ഇടവേളക്ക് ശേഷമാണ് സുഷമ സ്വരാജ് ലോക്‌സഭയിലെത്തിയത്.
വിദേശ രാജ്യങ്ങളില്‍ ഇന്ത്യക്കാര്‍ ആക്രമണത്തിനിരയാകുമ്പോള്‍ സര്‍ക്കാര്‍ മൗനം പാലിച്ചിരിക്കില്ലെന്നും രാജ്യത്തിന്റെ ആശങ്ക അമേരിക്കന്‍ ഭരണകൂടത്തെ വിശദമായി ധരിപ്പിച്ചിട്ടുണ്ടെന്നും അവര്‍ പറഞ്ഞു. ഇത്തരം സംഭവങ്ങളില്‍ അടിയന്തര അന്വേഷണവും കര്‍ശന നടപടികളും ഉണ്ടാവണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അവര്‍ വ്യക്തമാക്കി.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.