Currency

കരിപ്പൂരില്‍ പുതിയ രണ്ട് എയ്റോബ്രിഡ്ജിന്റെ നിര്‍മാണം തുടങ്ങി

സ്വന്തം ലേഖകന്‍Saturday, March 18, 2017 12:02 pm

നിലവില്‍ കരിപ്പൂരില്‍ മൂന്ന് എയ്‌റോബ്രിഡ്ജുകളാണുള്ളത്. പുതിയതിന്റെ നിര്‍മാണം പൂര്‍ത്തിയാകുമ്പോള്‍ എയ്‌റോബ്രിഡ്ജ് അഞ്ചെണ്ണമാകും. എന്നാല്‍ നിലവിലുള്ള എയ്‌റോബ്രിഡ്ജുകളില്‍ രണ്ടെണ്ണം വലിയ വിമാനങ്ങള്‍ക്ക് ഉപയോഗിക്കാന്‍ പറ്റുന്നവയാണ്.

തിരുവനന്തപുരം: കരിപ്പൂര്‍ വിമാനത്താവളത്തില്‍ പുതിയ രണ്ട് എയ്‌റോബ്രിഡ്ജുകളുടെ നിര്‍മാണം ആരംഭിച്ചു. നിലവില്‍ കരിപ്പൂരില്‍ മൂന്ന് എയ്‌റോബ്രിഡ്ജുകളാണുള്ളത്. പുതിയതിന്റെ നിര്‍മാണം പൂര്‍ത്തിയാകുമ്പോള്‍ എയ്‌റോബ്രിഡ്ജ് അഞ്ചെണ്ണമാകും. എന്നാല്‍ നിലവിലുള്ള എയ്‌റോബ്രിഡ്ജുകളില്‍ രണ്ടെണ്ണം വലിയ വിമാനങ്ങള്‍ക്ക് ഉപയോഗിക്കാന്‍ പറ്റുന്നവയാണ്.

പുതുതായി നിര്‍മാണം നടക്കുന്ന അന്താരാഷ്ട്ര ടെര്‍മിനലിനോട് ചേര്‍ന്നാണ് രണ്ട് എയ്‌റോബ്രിഡ്ജുകള്‍ നിര്‍മിക്കുന്നത്. കഴിഞ്ഞമാസം റണ്‍വേ പരിശോധനക്കെത്തിയ ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ സംഘം ഏപ്രണ്‍ പരിശോധിച്ച് തൃപ്തി രേഖപ്പെടുത്തുകയും തുടര്‍ന്ന് കേന്ദ്ര കാര്യാലയത്തില്‍നിന്ന് ഇതു സംബന്ധിച്ചുള്ള സന്ദേശം ലഭിക്കുകയും ചെയ്തതിനെ തുടര്‍ന്നാണ് ഏപ്രണില്‍ എയ്‌റോബ്രിഡ്ജ് നിര്‍മാണം ആരംഭിച്ചത്.

കരിപ്പൂരില്‍ ഒമ്പത് ചെറിയ വിമാനങ്ങള്‍ നിര്‍ത്തിയിടാനുള്ള റണ്‍വേ -ഏപ്രണ്‍ ആണ് നിലവിലുള്ളത്. വലിയ വിമാനങ്ങളാണെങ്കില്‍ ഒരേസമയം രണ്ടെണ്ണത്തിനും ഏഴ് ചെറിയ വിമാനങ്ങള്‍ക്കും സൗകര്യമുണ്ട്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x