
ന്യൂഡല്‍ഹി: വിവരാവകാശ (ആര്‍ടിഐ) അപേക്ഷകള്‍ക്കുള്ള മൊബൈല്‍ ആപ് ഉടന്‍ പുറത്തിറക്കും. ഏപ്രില്‍ അവസാനത്തോടെ ഇതിനുള്ള ആപ് പുറത്തിറക്കുമെന്നു കേന്ദ്ര സഹമന്ത്രി ജിതേന്ദ്ര സിങാണ് അറിയിച്ചത്. മാത്രവുമല്ല സൗകര്യപ്രദമായ രീതിയില്‍ ആര്‍ടിഐ ഓണ്‍ലൈന്‍ പോര്‍ട്ടലിന്റെ പ്രവര്‍ത്തനം വിപുലീകരിച്ചതായും അദ്ദേഹം അറിയിച്ചു.
രാജ്യത്തെ 1840 സര്‍ക്കാര്‍ വിഭാഗങ്ങളെക്കുറിച്ചുള്ള ആര്‍ടിഐ അപേക്ഷകള്‍ സ്വീകരിക്കാന്‍ പോര്‍ട്ടലില്‍ സംവിധാനമായിട്ടുണ്ട്. ആര്‍ടിഐയ്ക്ക് അപേക്ഷിക്കുന്നതിനുള്ള ഫീസും ഓണ്‍ലൈനായി അടയ്ക്കാം. പോര്‍ട്ടല്‍ മുഖേനയുള്ള അപേക്ഷകളില്‍ അതിവേഗം മറുപടി ലഭിക്കും.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.