Currency

ഗള്‍ഫ് റൂട്ടില്‍ വിമാനക്കൊള്ള; നിയന്ത്രിക്കണമെന്ന് പാര്‍ലമെന്ററി സമിതി

സ്വന്തം ലേഖകന്‍Sunday, March 19, 2017 10:25 am

വിദേശ വിമാനക്കമ്പനികളേക്കാള്‍ ഉയര്‍ന്ന നിരക്കാണ് ഇന്ത്യന്‍ വിമാനക്കമ്പനികള്‍ ഈടാക്കുന്നത്. ഇത് നിയന്ത്രിക്കാന്‍ വിമാന ടിക്കറ്റില്‍ ഓരോ ക്ലാസിലും പരമാവധി ഉയര്‍ന്ന നിരക്ക് നിശ്ചയിക്കുന്നതിനെപ്പറ്റി പരിശോധിക്കണം.

ന്യൂഡല്‍ഹി: ഗള്‍ഫ് മേഖലയില്‍ ഇന്ത്യന്‍ വിമാന കമ്പനികള്‍ ഈടാക്കുന്ന നിരക്ക് കൊള്ള നിയന്ത്രിക്കണമെന്ന് ശിപാര്‍ശ. കേരളത്തില്‍നിന്ന് ഗള്‍ഫ് രാജ്യങ്ങളിലേക്ക് ഈടാക്കുന്ന തുക വളരെ ഉയര്‍ന്നതാണെന്ന് പാര്‍ലമെന്ററി സമിതി റിപ്പോര്‍ട്ടിലാണ് ഉള്ളത്. ഇത് നിയന്ത്രിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഇടപെടണമെന്നും ഗതാഗത, വിനോദസഞ്ചാര മേഖലയുമായി ബന്ധപ്പെട്ട പാര്‍ലമെന്ററി സമിതി ശിപാര്‍ശ ചെയ്തു. നേരത്തെ പ്രധാനമന്ത്രി നരേന്ദ്രമോദി ഗള്‍ഫ് സന്ദര്‍ശനത്തിനിടെ വിമാന കൊള്ള പരിഹരിക്കാന്‍ ഇടപെടലുണ്ടാകുമെന്ന് പ്രവാസികള്‍ക്ക് ഉറപ്പു നല്‍കിയിരുന്നു. എന്നാല്‍ ഈ ഉറപ്പ് പാലിക്കപ്പെട്ടിട്ടില്ലെന്നാണ് പാര്‍ലമെന്ററി സമിതിയുടെ പഠന റിപ്പോര്‍ട്ടിലുള്ളത്.

വിദേശ വിമാനക്കമ്പനികളേക്കാള്‍ ഉയര്‍ന്ന നിരക്കാണ് ഇന്ത്യന്‍ വിമാനക്കമ്പനികള്‍ ഈടാക്കുന്നത്. ഇത് നിയന്ത്രിക്കാന്‍ വിമാന ടിക്കറ്റില്‍ ഓരോ ക്ലാസിലും പരമാവധി ഉയര്‍ന്ന നിരക്ക് നിശ്ചയിക്കുന്നതിനെപ്പറ്റി പരിശോധിക്കണം. സീസണ്‍ സമയത്തും അല്ലാത്തപ്പോഴുമുള്ള ടിക്കറ്റ് നിരക്ക് നിരീക്ഷിക്കാന്‍ സംവിധാനം വേണമെന്നും സമിതി ശിപാര്‍ശയില്‍ പറയുന്നു.

വിമാന കമ്പനികള്‍ യാത്രക്കാരെ കൊള്ളയടിക്കുന്നത് നിയന്ത്രിക്കാന്‍ നിലവില്‍ നിയമങ്ങളൊന്നും പ്രാബല്യത്തിലില്ല. നേരത്തേയുണ്ടായിരുന്ന എയര്‍ കോര്‍പറേഷന്‍ നിയമം റദ്ദാക്കിയതോടെ വിമാനക്കമ്പനികള്‍ക്ക് പൂര്‍ണ സ്വാതന്ത്ര്യം ലഭിച്ചിരിക്കുകയാണ്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x