Currency

ഇന്ത്യയില്‍ 23 വ്യാജ യൂണിവേഴ്‌സിറ്റികള്‍; വിദ്യാര്‍ഥികള്‍ക്ക് മുന്നറിയിപ്പ്

സ്വന്തം ലേഖകന്‍Monday, March 20, 2017 1:00 pm

ഓരോ സംസ്ഥാനങ്ങളിലും പ്രവര്‍ത്തിക്കുന്ന അംഗീകാരമില്ലാത്ത സ്ഥാപനങ്ങളുടെ പട്ടിക അതാത് സംസ്ഥാനങ്ങള്‍ക്ക് അയച്ചിട്ടുണ്ടെന്നും നടപടി സ്വീകരിക്കാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ടെന്നും യുജിസി ഔദ്യോഗിക വക്താവ് അറിയിച്ചു. അടുത്ത അധ്യയനവര്‍ഷം വിദ്യാര്‍ഥി പ്രവേശനം നടത്തരുതെന്ന് കാണിച്ച് ഈ സ്ഥാപനങ്ങള്‍ക്ക് നോട്ടീസും നല്‍കിയിട്ടുണ്ട്.

ന്യൂഡല്‍ഹി: രാജ്യത്ത് 23 വ്യാജ യൂണിവേഴ്‌സിറ്റികള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് യുജിസി. കൂടാതെ 279 വ്യാജ സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നതായും റിപ്പോര്‍ട്ടിലുണ്ട്. യുജിസിയും ഓള്‍ ഇന്ത്യ കൗണ്‍സില്‍ ഫോര്‍ ടെക്‌നിക്കല്‍ എജ്യുക്കേഷനും പുറത്തിറക്കിയ പട്ടികയിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.

അതേസമയം ഓരോ സംസ്ഥാനങ്ങളിലും പ്രവര്‍ത്തിക്കുന്ന അംഗീകാരമില്ലാത്ത സ്ഥാപനങ്ങളുടെ പട്ടിക അതാത് സംസ്ഥാനങ്ങള്‍ക്ക് അയച്ചിട്ടുണ്ടെന്നും നടപടി സ്വീകരിക്കാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ടെന്നും യുജിസി ഔദ്യോഗിക വക്താവ് അറിയിച്ചു. അടുത്ത അധ്യയനവര്‍ഷം വിദ്യാര്‍ഥി പ്രവേശനം നടത്തരുതെന്ന് കാണിച്ച് ഈ സ്ഥാപനങ്ങള്‍ക്ക് നോട്ടീസും നല്‍കിയിട്ടുണ്ട്.

വിദ്യാര്‍ഥികള്‍ക്ക് മുന്നറിയിപ്പ് നല്‍കുന്നതിനായി ഈ സ്ഥാപനങ്ങളുടെ പട്ടിക പത്രങ്ങളിലും പ്രസിദ്ധീകരിക്കും. രാജ്യത്ത് ഏറ്റവും കൂടുതല്‍ അംഗീകാരമില്ലാത്ത എഞ്ചിനീയറിങ് കോളെജുകള്‍ പ്രവര്‍ത്തിക്കുന്നത് ഡല്‍ഹിയിലാണ്. ഇവയില്‍ പഠിച്ചിറങ്ങുന്നവര്‍ക്ക് ലഭിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ക്ക് യാതൊരു മൂല്യവും ഉണ്ടാവില്ല.

രാജ്യത്തെ അംഗീകാരമില്ലാത്ത സര്‍വ്വകലാശാലകളുടെ പട്ടിക യുജിസിയുടെയും സാങ്കേതികവിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും പട്ടികഎഐസിടിഇയുടെയും വെബ്‌സൈറ്റുകളില്‍ ലഭ്യമാണ്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x