Currency

അപേക്ഷയുടെ മാനദണ്ഡത്തിലാകണം ക്വോട്ട അനുവദിക്കേണ്ടതെന്ന് ഹജ്ജ് കമ്മിറ്റി

സ്വന്തം ലേഖകന്‍Monday, March 20, 2017 1:14 pm

നിലവില്‍ സംസ്ഥാനത്ത് മുസ്‌ലിം ജനസംഖ്യയുടെ അടിസ്ഥാനത്തിലാണ് ക്വോട്ട വീതിച്ചുനല്‍കുന്നത്. എന്നാല്‍ ഇങ്ങനെ വീതിക്കുമ്പോള്‍ കേരളത്തിലെ അപേക്ഷകരില്‍ ഭൂരിപക്ഷം പേര്‍ക്കും അവസരം ലഭിക്കാറില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ക്വോട്ട അപേക്ഷയുടെ മാനദണ്ഡത്തിലാകണമെന്ന് ഹജ്ജ് കമ്മിറ്റി ആവശ്യപ്പെട്ടത്.

തിരുവനന്തപുരം: അപേക്ഷകരുടെ എണ്ണം പരിഗണിച്ചാകണം പുതിയ ഹജ്ജ് നയത്തില്‍ സംസ്ഥാനങ്ങള്‍ക്ക് ക്വോട്ട അനുവദിക്കേണ്ടതെന്ന് സംസ്ഥാന ഹജ്ജ് കമ്മിറ്റി. നിലവില്‍ സംസ്ഥാനത്ത് മുസ്‌ലിം ജനസംഖ്യയുടെ അടിസ്ഥാനത്തിലാണ് ക്വോട്ട വീതിച്ചുനല്‍കുന്നത്. എന്നാല്‍ ഇങ്ങനെ വീതിക്കുമ്പോള്‍ കേരളത്തിലെ അപേക്ഷകരില്‍ ഭൂരിപക്ഷം പേര്‍ക്കും അവസരം ലഭിക്കാറില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ക്വോട്ട അപേക്ഷയുടെ മാനദണ്ഡത്തിലാകണമെന്ന് ഹജ്ജ് കമ്മിറ്റി ആവശ്യപ്പെട്ടത്.

ഏപ്രില്‍ രണ്ടിന് മുംബൈയില്‍ ചേരുന്ന കേന്ദ്ര ഹജ്ജ് കമ്മിറ്റി യോഗത്തില്‍ സംസ്ഥാന നിലപാടറിയിക്കുമെന്ന് സംസ്ഥാന ഹജ്ജ് കമ്മിറ്റി യോഗത്തിന് ശേഷം ചെയര്‍മാന്‍ തൊടിയൂര്‍ മുഹമ്മദ് കുഞ്ഞ് മൗലവി അറിയിച്ചു. മെഹ്‌റം മരിച്ചാല്‍ നിലവില്‍ കൂടെയുള്ളവര്‍ക്ക് യാത്ര ചെയ്യാനാകില്ല. ഇതില്‍ മാറ്റം വരുത്തണമെന്നും ഈ സാഹചര്യത്തില്‍ പുതിയ മെഹ്‌റത്തെ അനുവദിക്കണമെന്നതടക്കമുള്ള ആവശ്യങ്ങളും നയത്തില്‍ ഉള്‍പ്പെടുത്തണമെന്ന് ഉന്നയിക്കും.

ഈ വര്‍ഷത്തെ ഹജ്ജ് സര്‍വിസ് കരിപ്പൂരിലേക്ക് മാറ്റിയത് സംബന്ധിച്ച് കേന്ദ്രത്തില്‍നിന്ന് വ്യക്തമായ വിശദീകരണം ലഭിച്ചിട്ടില്ലെന്നും ചെയര്‍മാന്‍ പറഞ്ഞു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x