Currency

ആധാര്‍: പഴുതടച്ച സുരക്ഷയൊരുക്കുന്നു

സ്വന്തം ലേഖകന്‍Monday, March 20, 2017 1:35 pm

ന്യൂഡല്‍ഹി: ആധാര്‍ കാര്‍ഡ് ഉപയോഗത്തിന് പഴുതടച്ച സുരക്ഷയൊരുക്കുന്നു. കൂടുതല്‍ സുരക്ഷയേകാന്‍ യൂനിക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ (യു.ഐ.ഡി.എ.എ) തയാറെടുക്കുകയാണ്. ബയോമെട്രിക് അടിസ്ഥാനമാക്കിയുള്ള ഡിജിറ്റല്‍ പണമിടപാട് നടത്തുമ്പോഴും മറ്റും സുരക്ഷ വര്‍ധിപ്പിക്കാനാണ് പുതിയ നീക്കം.

ബയോമെട്രിക് ഉപകരണങ്ങളിലും ‘പൂട്ട്’ അഥവ എന്‍ക്രിപ്ഷന്‍ കീ വരും. പുതിയ മാറ്റങ്ങള്‍ക്കായി ഉപകരണങ്ങളില്‍ ആവശ്യമായ സംവിധാനങ്ങളൊരുക്കാന്‍ നിര്‍മാതാക്കള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ജൂണ്‍ ഒന്നു മുതല്‍ പുതിയ സംവിധാനം നിലവില്‍വരും.

ഡല്‍ഹിയില്‍ ആധാര്‍ ബയോമെട്രിക് വിവരങ്ങളുപയോഗിച്ച് ചില ബാങ്കുകള്‍ വഴി സാമ്പത്തിക തട്ടിപ്പ് നടന്നതായി തെളിഞ്ഞതോടെയാണ് കേന്ദ്ര സര്‍ക്കാര്‍ ആധാറിന് കൂടുതല്‍ സുരക്ഷ നല്‍കാന്‍ തീരുമാനിച്ചത്. 112 കോടി ആധാര്‍ കാര്‍ഡുകളാണ് നിലവിലുള്ളത്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x