Currency

എയര്‍ കോസ്റ്റ വിമാന സര്‍വീസുകള്‍ മെയ് മാസം വരെയുള്ള ബുക്കിങ് റദ്ദാക്കി

സ്വന്തം ലേഖകന്‍Tuesday, March 21, 2017 9:51 am

ഫെബ്രുവരി 28 ന് ശേഷം ഒരു സര്‍വീസ് പോലും നടത്താന്‍ കമ്പനിക്ക് കഴിഞ്ഞിട്ടില്ല. മാത്രവുമല്ല പകുതിയോളം ജീവനക്കാര്‍ക്ക് ജനുവരി മുതലുള്ള ശമ്പളം നല്‍കിയിട്ടില്ല. പ്രതിമാസം നാല് കോടി രൂപയോളമാണ് ശമ്പള ഇനത്തില്‍ നല്‍കാന്‍ കമ്പനിക്ക് വേണ്ടത്.

ന്യൂഡല്‍ഹി: വിജയവാഡ ആസ്ഥാനമായുള്ള എയര്‍ കോസ്റ്റയുടെ വിമാന സര്‍വീസുകള്‍ മെയ് മാസം വരെയുള്ള ബുക്കിങ് റദ്ദാക്കി. സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് ജീവനക്കാര്‍ വിട്ടുപോയതാണ് ബുക്കിങ് നിര്‍ത്തിവെക്കുന്നതിനും സര്‍വീസുകള്‍ മുടങ്ങുന്നതിനും കാരണം. ശമ്പളം ലഭിക്കാതെ വന്നതോടെയാണ് 40 പൈലറ്റുമാര്‍ ഉള്‍പ്പടെ നിരവധി ജീവനക്കാര്‍ കൂട്ടത്തോടെ രാജിവെച്ചുപോയത്.

ഫെബ്രുവരി 28 ന് ശേഷം ഒരു സര്‍വീസ് പോലും നടത്താന്‍ കമ്പനിക്ക് കഴിഞ്ഞിട്ടില്ല. മാത്രവുമല്ല പകുതിയോളം ജീവനക്കാര്‍ക്ക് ജനുവരി മുതലുള്ള ശമ്പളം നല്‍കിയിട്ടില്ല. പ്രതിമാസം നാല് കോടി രൂപയോളമാണ് ശമ്പള ഇനത്തില്‍ നല്‍കാന്‍ കമ്പനിക്ക് വേണ്ടത്. നിലവിലെ സാഹചര്യത്തില്‍ ഏറ്റവും കുറഞ്ഞത് 200 കോടിയെങ്കിലും അടിയന്തരമായി കണ്ടെത്തിയാല്‍ മാത്രമേ സര്‍വീസ് പുനരാരംഭിക്കാന്‍ കഴിയൂ.

അതേസമയം സര്‍വീസ് നിര്‍ത്തിവെക്കുമ്പോള്‍ മൂന്നു വിമാനങ്ങള്‍ വാടകയ്ക്കെടുത്തായിരുന്നു എട്ട് സ്ഥലങ്ങളിലേക്കായി ദിനംപ്രതി 16 ഫ്ളൈറ്റുകള്‍ സര്‍വീസ് നടത്തിയിരുന്നു. എന്നാല്‍ വാടക നല്‍കാതെ വന്നതോടെ ഇതില്‍ ഒരെണ്ണം കഴിഞ്ഞ ആഗസ്തില്‍ തിരിച്ചെടുത്തിരുന്നു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x