Currency

കറന്‍സി ഇടപാട് പരിധി രണ്ട് ലക്ഷമാക്കി കുറച്ച് കേന്ദ്രസര്‍ക്കാര്‍

സ്വന്തം ലേഖകന്‍Wednesday, March 22, 2017 11:53 am

ബജറ്റില്‍ മൂന്നുലക്ഷമായിരുന്നു പരിധി നിശ്ചയിച്ചിരുന്നത്. ഇത് രണ്ട് ലക്ഷമാക്കി നിജപ്പെടുത്താനാണ് കേന്ദ്രസര്‍ക്കാര്‍ തീരുമാനം. പകരം ഡിജിറ്റല്‍ ഇടപാടുകള്‍ക്കും പ്രാധാന്യം നല്‍കുകയാണ് ലക്ഷ്യം. ഇതിലൂടെ നികുതി വെട്ടിപ്പ് തടയാന്‍ സാധിക്കുമെന്നാണ് സര്‍ക്കാര്‍ കരുതുന്നത്. രണ്ട് ലക്ഷത്തിലധികം കറന്‍സി കൈമാറുന്നത് ശിക്ഷാര്‍ഹമാക്കാനും കേന്ദ്രസര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്.

ന്യൂഡല്‍ഹി: കറന്‍സി ഇടപാട് പരിധി കുറച്ച് കേന്ദ്ര സര്‍ക്കാര്‍. രണ്ട് ലക്ഷം രൂപയ്ക്ക് മുകളില്‍ കറന്‍സി ഇടപാടുകള്‍ അനുവദനീയമല്ലെന്ന് കേന്ദ്രസര്‍ക്കാര്‍. ബജറ്റില്‍ മൂന്നുലക്ഷമായിരുന്നു പരിധി നിശ്ചയിച്ചിരുന്നത്. ഇത് രണ്ട് ലക്ഷമാക്കി നിജപ്പെടുത്താനാണ് കേന്ദ്രസര്‍ക്കാര്‍ തീരുമാനം. പകരം ഡിജിറ്റല്‍ ഇടപാടുകള്‍ക്കും പ്രാധാന്യം നല്‍കുകയാണ് ലക്ഷ്യം. ഇതിലൂടെ നികുതി വെട്ടിപ്പ് തടയാന്‍ സാധിക്കുമെന്നാണ് സര്‍ക്കാര്‍ കരുതുന്നത്. രണ്ട് ലക്ഷത്തിലധികം കറന്‍സി കൈമാറുന്നത് ശിക്ഷാര്‍ഹമാക്കാനും കേന്ദ്രസര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്.

കറന്‍സി ഉപയോഗിച്ചുള്ള ഇടപാടുകള്‍ രണ്ടു ലക്ഷമായി കുറച്ചാല്‍ ഇതിനു മുകളിലുള്ള ഇടപാടുകള്‍ ചെക്ക് വഴിയോ ഡിജിറ്റല്‍ മാര്‍ഗങ്ങളിലൂടെയോ നടത്തണം. ഒരു വ്യക്തിയില്‍നിന്ന് ഒറ്റ ദിവസം കറന്‍സിസായി രണ്ടു ലക്ഷത്തില്‍ താഴെയേ സ്വീകരിക്കാനാവൂ. കറന്‍സിയിലുള്ള ഒറ്റ ഇടപാട് രണ്ടു ലക്ഷം രൂപയില്‍ താഴെയുമായിരിക്കണം.

വ്യവസ്ഥ ലംഘിച്ചാല്‍ ഇടപാടിലുള്‍പ്പെട്ട അത്രയും തുക പിഴയായി ഈടാക്കും. ഇടപാടിനു തക്കതായ കാരണം കാണിച്ചാല്‍ പിഴ ചുമത്തില്ല. തീരുമാനമെടുക്കാന്‍ ആദായ നികുതി ജോയിന്റ് കമ്മിഷണര്‍ക്കാണ് അധികാരം.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x