തിരുവനന്തപുരത്ത് നിന്ന് രാത്രി 8.40 ന് പുറപ്പെടുന്ന തിരുവനന്തപുരം മംഗലൂരു എക്‌സ്പ്രസ് (ട്രെയിന്‍ നമ്പര്‍ 16347) 24 മുതല്‍ 26 വരെ കോട്ടയം ഭാഗത്ത് 45 മിനിറ്റുവരെ പിടിച്ചിടും. അതേസമയം നാളയുള്ള വെരാവല്‍- തിരുവനന്തപുരം എക്‌സ്പ്രസും 25 ലെ ഗാന്ധിധാം നാഗര്‍കോവില്‍ എക്‌സ്പ്രസും കോട്ടയം ഭാഗത്ത് 45 മിനിറ്റുവരെ പിടിച്ചിടും.
തിരുവനന്തപുരം: പാത ഇരട്ടിപ്പിക്കല്‍ നടക്കുന്നതിനാല്‍ കോട്ടയം വഴി കടന്നുപോകുന്ന കൂടുതല്‍ ട്രെയിനുകള്‍ക്ക് ഇന്ന് മുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. തിരുവല്ലയ്ക്കും ചങ്ങനാശേരിക്കുമിടയില്‍ പാതയിരട്ടിപ്പിക്കല്‍ നടക്കുന്നതിനെ തുടര്‍ന്നാണ് നിയന്ത്രണം.
തിരുവനന്തപുരത്ത് നിന്ന് രാത്രി 8.40 ന് പുറപ്പെടുന്ന തിരുവനന്തപുരം മംഗലൂരു എക്‌സ്പ്രസ് (ട്രെയിന്‍ നമ്പര്‍ 16347) 24 മുതല്‍ 26 വരെ കോട്ടയം ഭാഗത്ത് 45 മിനിറ്റുവരെ പിടിച്ചിടും. അതേസമയം നാളയുള്ള വെരാവല്‍- തിരുവനന്തപുരം എക്‌സ്പ്രസും 25 ലെ ഗാന്ധിധാം നാഗര്‍കോവില്‍ എക്‌സ്പ്രസും കോട്ടയം ഭാഗത്ത് 45 മിനിറ്റുവരെ പിടിച്ചിടും.
കൂടാതെ 28 ന് കൂടുതല്‍ നിയന്ത്രണങ്ങളുണ്ടായിരിക്കും. നിലവിലുള്ള പാതയുമായി പുതിയ പാത ബന്ധിപ്പിക്കുന്നതിനുള്ള പ്രധാന ജോലികള്‍ നടക്കുന്നത് 28 നാണ്. അതുകൊണ്ടാണ് അന്ന് കൂടുതല്‍ ട്രെയിനുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തുന്നത്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.