Currency

ലണ്ടന്‍ ഭീകരാക്രമണം: ഇന്ത്യക്കാര്‍ സുരക്ഷിതര്‍, സഹായത്തിന് ഹൈകമ്മീഷന്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് സുഷമ സ്വരാജ്

സ്വന്തം ലേഖകന്‍Thursday, March 23, 2017 12:46 pm

ലണ്ടനിലെ ഇന്ത്യക്കാരെ സഹായിക്കാന്‍ ഹൈ കമ്മീഷന്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും, 020 8629 5950, 020 7632 3035 എന്നീ നമ്പറുകള്‍ അവശ്യഘട്ടങ്ങളില്‍ ഉപയോഗിക്കുന്നതിനായി സൂക്ഷിക്കണമെന്നും സുഷമാ സ്വരാജ് ആവശ്യപ്പെട്ടു. ലണ്ടനിലെ ഇന്ത്യന്‍ ഹൈ കമ്മീഷനുമായി നിരന്തരം ബന്ധപ്പെടുന്നുണ്ടെന്നും ആക്രമണമുണ്ടായ പാര്‍ലമെന്റ് ചത്വരത്തിലേക്ക് ആരും പോകരുതെന്നും സുഷമ അഭ്യര്‍ത്ഥിച്ചു.

ന്യൂഡല്‍ഹി: ബ്രിട്ടന്‍ പാര്‍ലമെന്റിനു നേരെ നടന്ന ഭീകരാക്രമണത്തില്‍ ഇന്ത്യക്കാര്‍ക്ക് അപകടം സംഭവിച്ചിട്ടില്ലെന്നും സുരക്ഷിതരാണെന്നും വിദേശകാര്യമന്ത്രി സുഷമാ സ്വരാജ്. ലണ്ടനിലെ ഇന്ത്യക്കാരെ സഹായിക്കാന്‍ ഹൈ കമ്മീഷന്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും, 020 8629 5950, 020 7632 3035 എന്നീ നമ്പറുകള്‍ അവശ്യഘട്ടങ്ങളില്‍ ഉപയോഗിക്കുന്നതിനായി സൂക്ഷിക്കണമെന്നും സുഷമാ സ്വരാജ് ആവശ്യപ്പെട്ടു. ലണ്ടനിലെ ഇന്ത്യന്‍ ഹൈ കമ്മീഷനുമായി നിരന്തരം ബന്ധപ്പെടുന്നുണ്ടെന്നും ആക്രമണമുണ്ടായ പാര്‍ലമെന്റ് ചത്വരത്തിലേക്ക് ആരും പോകരുതെന്നും സുഷമ അഭ്യര്‍ത്ഥിച്ചു.

എന്നാല്‍ ബ്രിട്ടീഷ് പാര്‍ലമെന്റിന് മുമ്പിലുണ്ടായ ഭീകാരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യക്ക് ഇതുവരെ ഭീകരാക്രമണ ഭീഷണിയുള്ളതായി മുന്നറിയിപ്പുകളൊന്നും ലഭിച്ചിട്ടില്ലെന്നും സുഷമ സ്വരാജ് അറിയിച്ചു. ലണ്ടനിലെ ഇന്ത്യന്‍ ഹൈകമീഷണറുമായി വിഷയം ചര്‍ച്ച ചെയ്തതായും അവര്‍ വ്യക്തമാക്കി. ആക്രമണത്തിന്റെ ഇരകളുടെ കുടുംബങ്ങളുടെ ദുഃഖത്തില്‍ പങ്കുചേരുന്നുവെന്നും അവര്‍ക്കായി പ്രാര്‍ത്ഥിക്കുന്നുവെന്നും പ്രധാനമന്ത്രിയും ട്വീറ്റ് ചെയ്തു. ഭീകരതയ്‌ക്കെതിരെ പോരാടുന്നതില്‍ ഇന്ത്യ യുകെയ്‌ക്കൊപ്പമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞദിവസമാണ് യുകെ പാര്‍ലമെന്റിന് മുന്നിലുണ്ടായ ഭീകരാക്രമണത്തില്‍ അക്രമി ഉള്‍പ്പെടെ അഞ്ചുപേര്‍ മരിച്ചത്. മരിച്ചവരില്‍ ഒരാള്‍ സ്ത്രീയാണ്. 40 ഓളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. അക്രമി സംഘത്തില്‍പ്പെട്ട ഒരാള്‍ പോലീസ് പിടിയിലാണ്. ആക്രമണത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x