Currency

ചോദ്യപേപ്പര്‍ തയ്യാറാക്കുന്നത് ഇനി മുതല്‍ സ്‌കൂള്‍ അധ്യാപകര്‍

സ്വന്തം ലേഖകന്‍Thursday, March 23, 2017 1:00 pm

അതാത് ക്ലാസുകളില്‍ പഠിപ്പിച്ചിട്ടുള്ള സര്‍വീസിലുള്ളതോ, വിരമിച്ചവരോ ആയ അധ്യാപകരെ ചോദ്യപേപ്പര്‍ തയ്യാറാക്കുന്നതിനായുള്ള പാനലില്‍ ഉള്‍പ്പെടുത്തിയാല്‍ മതിയെന്നാണ് പുതിയ തീരുമാനം. കോളജ് അധ്യാപകര്‍ സ്‌കൂള്‍ തലത്തില്‍ ചോദ്യപ്പേപ്പര്‍ തയ്യാറാക്കുന്ന പതിവ് ഇതോടെ അവസാനിക്കുകയാണ്.

തിരുവനന്തപുരം: ചോദ്യപേപ്പര്‍ ഇനി മുതല്‍ തയ്യാറാക്കുക സ്‌കൂള്‍ അധ്യാപകര്‍. അതാത് ക്ലാസുകളില്‍ പഠിപ്പിച്ചിട്ടുള്ള സര്‍വീസിലുള്ളതോ, വിരമിച്ചവരോ ആയ അധ്യാപകരെ ചോദ്യപേപ്പര്‍ തയ്യാറാക്കുന്നതിനായുള്ള പാനലില്‍ ഉള്‍പ്പെടുത്തിയാല്‍ മതിയെന്നാണ് പുതിയ തീരുമാനം. കോളജ് അധ്യാപകര്‍ സ്‌കൂള്‍ തലത്തില്‍ ചോദ്യപ്പേപ്പര്‍ തയ്യാറാക്കുന്ന പതിവ് ഇതോടെ അവസാനിക്കുകയാണ്.

ഹയര്‍ സെക്കന്‍ഡറി, പത്താംക്ലാസ് ചോദ്യപ്പേപ്പറുകളില്‍ പിശക് വന്ന പശ്ചാത്തലത്തില്‍ വിദ്യാഭ്യാസമന്ത്രി സി. രവീന്ദ്രനാഥ് ഹയര്‍ സെക്കന്‍ഡറി, പൊതുവിദ്യാഭ്യാസവകുപ്പ് അധികൃതരുമായി നടത്തിയ ആശയവിനിമയത്തിലാണ് ചോദ്യകര്‍ത്താക്കളുടെ പാനല്‍ പുനഃപരിശോധിക്കുന്നത് സംബന്ധിച്ച് ധാരണയായത്. നിലവിലെ പരീക്ഷയുടെ മൂല്യനിര്‍ണയത്തിനുശേഷം ചോദ്യപ്പേപ്പര്‍ തയ്യാറാക്കുന്ന നടപടികള്‍ പരിഷ്‌കരിക്കും.

ചോദ്യപേപ്പര്‍ തയ്യാറാക്കുന്നതിന്റെ ഉത്തരവാദിത്വം എസ്.സി.ഇ.ആര്‍.ടി.യ്ക്ക് തന്നെയായിരിക്കും. പി.എസ്.സി. മാതൃകയില്‍ പലരില്‍നിന്നായി വാങ്ങുന്ന ചോദ്യം തമ്മില്‍ ചേര്‍ത്ത് ചോദ്യപേപ്പര്‍ തയാറാക്കുന്ന രീതിയും പരിഗണനയിലുണ്ട്.

മാര്‍ച്ച് 31, ഏപ്രില്‍ ഒന്ന് തീയതികളിലാണ് ഓരോ വിഷയത്തിന്റെയും സ്‌കീം ഫൈനലൈസേഷന്‍ ക്യാമ്പ്. ഈ ക്യാമ്പിലാകും ഓരോ ചോദ്യവും വിലയിരുത്തി ഏതൊക്കെ പോയിന്റിന് എത്ര മാര്‍ക്ക് നല്‍കാമെന്ന് തീരുമാനിക്കുക. പരോക്ഷമായി വന്നതും സിലബസിന് പുറത്തുനിന്നുള്ളതുമായ ചോദ്യങ്ങള്‍ക്ക് കുട്ടികള്‍ക്ക് നഷ്ടം വരാത്ത രീതിയില്‍ മാര്‍ക്ക് നല്‍കാനാണ് നിലവിലെ തീരുമാനം.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x