Currency

സര്‍ട്ടിഫിക്കറ്റുകളില്‍ ആധാര്‍ നമ്പറും ഫോട്ടോയും ഉള്‍പ്പെടുത്തണമെന്ന് യുജിസി

സ്വന്തം ലേഖകന്‍Thursday, March 23, 2017 3:41 pm

രാജ്യമെമ്പാടുമുള്ള ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം സുതാര്യമാക്കാനും പരിശോധന എളുപ്പമാക്കാനും തട്ടിപ്പുകള്‍ തടയുന്നതിനും വേണ്ടിയാണ് പുതിയ തീരുമാനം. ആധാര്‍ നമ്പറും ഫോട്ടോയും ഉള്‍പ്പെടുത്തുന്നതു വഴി പ്രവര്‍ത്തനങ്ങള്‍ സുഗമമാകുമെന്ന് നിര്‍ദേശത്തില്‍ പറയുന്നു.

ന്യൂഡല്‍ഹി: സര്‍ട്ടിഫിക്കറ്റുകളില്‍ ആധാര്‍ നമ്പറും ഫോട്ടോയും ഉള്‍പ്പെടുത്തണമെന്ന് യുജിസി നിര്‍ദേശം നല്‍കി. കോളജുകളും വിദ്യാഭ്യാസ സ്ഥാപനങ്ങളും നല്‍കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ക്കാണ് ഈ നിര്‍ദേശം ബാധകം. യുജിസി സെക്രട്ടറി ജെ.എസ്.സന്ധു സര്‍വകലാശാലകള്‍ക്ക് അയച്ച നിര്‍ദേശത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.

രാജ്യമെമ്പാടുമുള്ള ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം സുതാര്യമാക്കാനും പരിശോധന എളുപ്പമാക്കാനും തട്ടിപ്പുകള്‍ തടയുന്നതിനും വേണ്ടിയാണ് പുതിയ തീരുമാനം. ആധാര്‍ നമ്പറും ഫോട്ടോയും ഉള്‍പ്പെടുത്തുന്നതു വഴി പ്രവര്‍ത്തനങ്ങള്‍ സുഗമമാകുമെന്ന് നിര്‍ദേശത്തില്‍ പറയുന്നു. അടുത്തിടെ നടന്ന യുജിസി യോഗത്തിലാണ് പുതിയ തീരുമാനമെടുത്തത്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x