തുരങ്കം യാത്രയ്ക്കായി തുറക്കുന്നതോടെ ജമ്മുവിനും ശ്രീനഗറിനും ഇടയിലുള്ള ദൂരം 30 കിലോമീറ്റര്‍ കുറയും. നാല് വര്‍ഷം കൊണ്ട് 10.89 കിലോമീറ്റര്‍ നീളം വരുന്ന ഇരട്ട തുരങ്കം റെക്കോഡ് വേഗത്തിലാണ് പൂര്‍ത്തിയാക്കിയത്.
ന്യൂഡല്‍ഹി: രാജ്യത്തെ ഏറ്റവും വലിയ തുരങ്കപാത തുരങ്കപാതയായ ചെനാനി-നഷ്റി തുരങ്കം ഏപ്രില്‍ രണ്ടിന് തുറക്കും. ജമ്മു-ശ്രീനഗര്‍ ദേശീയ പാതയിലാണ് തുരങ്കം നിര്‍മിക്കുന്നത്. ഏപ്രില്‍ രണ്ടിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് തുരങ്കം രാജ്യത്തിന് സമര്‍പ്പിക്കുന്നത്. 2011 മേയ് 23ന് ആരംഭിച്ച 286 കിലോമീറ്റര്‍ ദൂരമുള്ള ദേശീയപാതയുടെ ഭാഗമായാണ് തുരങ്കം നിര്‍മിച്ചിരിക്കുന്നത്.
തുരങ്കം യാത്രയ്ക്കായി തുറക്കുന്നതോടെ ജമ്മുവിനും ശ്രീനഗറിനും ഇടയിലുള്ള ദൂരം 30 കിലോമീറ്റര്‍ കുറയും. നാല് വര്‍ഷം കൊണ്ട് 10.89 കിലോമീറ്റര്‍ നീളം വരുന്ന ഇരട്ട തുരങ്കം റെക്കോഡ് വേഗത്തിലാണ് പൂര്‍ത്തിയാക്കിയത്. ഇരുദിശയിലേക്കും ഗതാഗത സൗകര്യമുള്ള ഏഷ്യയിലെ ഏറ്റവും നീളം കൂടിയ തുരങ്കമാണിത്. 2519 കോടിയാണ് തുരങ്കത്തിന്റെ നിര്‍മാണ ചെലവ്.
സ്വയം പ്രവര്‍ത്തിക്കുന്ന അഗ്നിശമന സംവിധാനങ്ങള്‍, സിഗ്നല്‍, വൈദ്യുതി തുടങ്ങി ലോകോത്തര സംവിധാനങ്ങള്‍ തുരങ്കത്തില്‍ ഒരുക്കിയിട്ടുണ്ട്. മാര്‍ച്ച് ഒമ്പത്, 15 തീയതികളില്‍ തുരങ്കത്തില്‍ ട്രയല്‍ റണ്‍ വിജയകരമായി പൂര്‍ത്തിയാക്കിയിരുന്നു. മഞ്ഞുവീഴ്ചമൂലം ദേശീയപാതയിലെ ഗതാഗതം തടസപ്പെടുന്ന പ്രശ്നത്തിനും ഇതോടെ പരിഹാരമാകും. വാഹനങ്ങളുടെ പരമാവധി വേഗത മണിക്കൂറില്‍ 50 കിലോമീറ്ററായി തീരുമാനിച്ചിട്ടുണ്ട്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.