ഹജ്ജ് തീര്‍ത്ഥാടനത്തിന് നിലവില്‍ 21 എംബാര്‍ക്കേഷന്‍ പോയിന്റുകളാണുള്ളത്. ഇത് ഒമ്പത് വരെ ആക്കി ചുരുക്കാനാണ് പ്രധാന ആലോചന. കൂടാതെ ഹജ്ജിന് മൊത്തത്തിലുള്ള ചെലവ് കുറയ്ക്കാനായി ആഗോള ടെന്‍ഡര്‍ വിളിക്കുന്നതുള്‍പ്പെടെയുള്ള കാര്യങ്ങളും സര്‍ക്കാര്‍ പരിഗണിക്കുന്നുണ്ട്.
ന്യൂഡല്‍ഹി: ഹജ്ജ് തീര്‍ത്ഥാടന ചെലവുകള്‍ വെട്ടിക്കുറയ്ക്കാനുള്ള തയാറെടുപ്പുകളുമായി കേന്ദ്ര സര്‍ക്കാര്‍. ഹജ്ജ് സബ്സിഡി നര്‍ത്തലാക്കുന്നതിന്റെ ആദ്യഘട്ടം കൂടിയാണ് പുതിയ തീരുമാനം. സബ്‌സിഡി ഒഴിവാക്കുന്നത് സംബന്ധിച്ച് പഠിക്കുന്ന കേന്ദ്ര മന്ത്രി നഖ്വിയുടെ നേതൃത്വത്തിലുള്ള ഉന്നത സമിതി ഉടന്‍ റിപ്പോര്‍ട്ട് സര്‍പ്പിക്കും. ഈ റിപ്പോര്‍ട്ട് പരിഗണിച്ചാവും സര്‍ക്കാര്‍ തീരുമാനമെടുക്കുക.
അനാവശ്യ ചെലവുകള്‍ ഒഴിവാക്കുന്നതിലൂടെ തീര്‍ത്ഥാടകര്‍ക്ക് മൊത്തത്തില്‍ ചെലവ് കുറയുമെന്നാണ് കേന്ദ്ര ന്യൂനപക്ഷ മന്ത്രാലയത്തിന്റെ വിശദീകരണം. ഹജ്ജ് തീര്‍ത്ഥാടനത്തിന് നിലവില്‍ 21 എംബാര്‍ക്കേഷന്‍ പോയിന്റുകളാണുള്ളത്. ഇത് ഒമ്പത് വരെ ആക്കി ചുരുക്കാനാണ് പ്രധാന ആലോചന. കൂടാതെ ഹജ്ജിന് മൊത്തത്തിലുള്ള ചെലവ് കുറയ്ക്കാനായി ആഗോള ടെന്‍ഡര്‍ വിളിക്കുന്നതുള്‍പ്പെടെയുള്ള കാര്യങ്ങളും സര്‍ക്കാര്‍ പരിഗണിക്കുന്നുണ്ട്.
അതേസമയം എംബാര്‍ക്കേഷന്‍ പോയിന്റുകള്‍ കുറയ്ക്കുന്നത് കേരളം പോലുള്ള ഹജ്ജ് തീര്‍ത്ഥാടകരുടെ എണ്ണം കൂടുതലുള്ള സംസ്ഥാനങ്ങളില്‍ വലിയ ബുന്ധുമുട്ടുണ്ടാക്കുമെന്നാണ് കരുതുന്നത്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.