Currency

ഒമാന്‍ എയറും ഇത്തിഹാദും കരിപ്പൂരില്‍ നിന്ന് പുതിയ സര്‍വിസ് നടത്തുന്നു

സ്വന്തം ലേഖകന്‍Tuesday, March 28, 2017 11:37 am

സലാലയിലേക്കുള്ള ഒമാന്‍ എയറിന്റെ പുതിയ സര്‍വിസ് തിങ്കളാഴ്ച മുതല്‍ ആരംഭിച്ചു. രാവിലെ 5.50 ന് സലാലയില്‍ നിന്ന് കരിപ്പൂരിലെത്തുന്ന വിമാനം 6.40ന് തിരിച്ചുപോകും. ഇത്തിഹാദ് ഏപ്രില്‍ ഒന്നു മുതലാണ് അബൂദബിയിലേക്ക് പുതിയ സര്‍വിസ് ആരംഭിക്കുന്നത്.

കൊച്ചി: കരിപ്പൂര്‍ വിമാനത്താവളത്തില്‍ പുതിയ വേനല്‍ക്കാല സമയക്രമം നിലവില്‍ വന്നു. മാര്‍ച്ച് 27 മുതല്‍ ഒക്ടോബര്‍ 28 വരെയുള്ള സമയക്രമം പ്രഖ്യാപിച്ചതില്‍ കോഴിക്കോട്- സലാല, കോഴിക്കോട്- അബൂദബി സെക്ടറില്‍ പുതിയ സര്‍വിസുകള്‍ ആരംഭിക്കുന്നുണ്ട്. സലാലയിലേക്ക് ഒമാന്‍ എയറും അബൂദബിയിലേക്ക് ഇത്തിഹാദുമാണ് പുതിയ സര്‍വിസ് ആരംഭിക്കുന്നത്. അതേസമയം പുതിയ സമയക്രമത്തിലും കരിപ്പൂരില്‍ നിന്ന് വലിയ വിമാനങ്ങള്‍ക്ക് അനുമതി നല്‍കിയിട്ടില്ല.

കഴിഞ്ഞ ഒരു മാസത്തിനിടെ കരിപ്പൂരില്‍ നിന്ന് ഗള്‍ഫ് നാടുകളിലേക്ക് പുതിയ അഞ്ച് സര്‍വിസുകളും ചെന്നൈയിലേക്ക് ആഭ്യന്തര സര്‍വിസും തുടങ്ങിയിരുന്നു. സലാലയിലേക്കുള്ള ഒമാന്‍ എയറിന്റെ പുതിയ സര്‍വിസ് തിങ്കളാഴ്ച മുതല്‍ ആരംഭിച്ചു. രാവിലെ 5.50 ന് സലാലയില്‍ നിന്ന് കരിപ്പൂരിലെത്തുന്ന വിമാനം 6.40ന് തിരിച്ചുപോകും.

ഇത്തിഹാദ് ഏപ്രില്‍ ഒന്നു മുതലാണ് അബൂദബിയിലേക്ക് പുതിയ സര്‍വിസ് ആരംഭിക്കുന്നത്. ഇതോടെ അബൂദബി- കോഴിക്കോട് സെക്ടറില്‍ ഇത്തിഹാദിന് നാല് സര്‍വിസുകളാകും. പുതിയ വിമാനം ഉച്ചക്ക് 3.35ന് കരിപ്പൂരിലെത്തി 4.40ന് തിരിച്ചു പുറപ്പെടും. പുതിയ സമയക്രമത്തില്‍ എയര്‍ഇന്ത്യ, എയര്‍ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിന്റെ സമയത്തില്‍ കാര്യമായ മാറ്റമില്ല. ദോഹയില്‍ നിന്നുള്ള ഖത്തര്‍ എയര്‍വേസിന്റെ സമയത്തില്‍ മാറ്റമുണ്ട്. രാവിലെ 9.20ന് എത്തുന്ന വിമാനം 10.20ന് തിരിച്ചുപോകും. മസ്‌കത്തിലേക്കുള്ള ഒമാന്‍ എയറിന്റെ സയത്തിലും മാറ്റമുണ്ട്.

രാവിലെ നാലിന് മസ്‌കത്തില്‍ നിന്നെത്തുന്ന ഒമാന്‍ എയര്‍ അഞ്ചിന് തിരിച്ചുപോകും. വൈകിട്ട് 7.10ന് മസ്‌കത്തില്‍ നിന്നെത്തുന്ന ഒമാന്‍ എയര്‍ എട്ടിന് തിരിച്ചുപോകുന്ന രീതിയില്‍ സമയം ക്രമീകരിച്ചിട്ടുണ്ട്. അബൂദബിയിലേക്ക് മൂന്ന് സര്‍വിസുകള്‍ നിലവിലുള്ള ഇത്തിഹാദിന്റെ ഒരു സര്‍വിസില്‍ മാറ്റം വന്നിട്ടുണ്ട്. പുതിയ സമയം അനുസരിച്ച് രാത്രി 9.10ന് എത്തുന്ന വിമാനം 10.15ന് തിരിച്ചുപോകും.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x