മൊബൈലില്‍ നിന്നോ ലാന്‍ഡ് ഫോണില്‍ നിന്നോ വിളിക്കാവുന്ന തരത്തിലാണ് സജ്ജീകരണം. വിളിക്കുന്ന ആളിന് സ്ഥലം അറിയില്ലെങ്കില്‍ പോലും ലൊക്കേഷന്‍ കണ്ട് പിടിച്ച് പൊലീസ് സഹായത്തിനെത്തും.
തിരുവനന്തപുരം: സുരക്ഷയുമായി ബന്ധപ്പെട്ട പരാതികള്‍ക്കും സ്ത്രീകള്‍ നേരിടുന്ന വിവിധ പ്രശ്നങ്ങള്‍ക്കും പരിഹാരം കാണാന്‍ ഇനി ‘181’ എന്ന നമ്പരിലേക്ക് വിളിക്കാം. കേന്ദ്ര വനിതാ ശിശുക്ഷേമ മന്ത്രാലയത്തിന്റെ മിത്രാ ടോള്‍ ഫ്രീ ഹെല്‍പ്പ് ലൈന്‍ കേരളത്തിലും നിലവില്‍ വന്നു. പൊലീസ് സംബന്ധമായ സേവനങ്ങള്‍ക്കും പരാതികള്‍ക്കും സാമൂഹികനീതി വകുപ്പിന്റെ സഹായം ഉറപ്പാക്കാനും ഈ നമ്പറില്‍ വിളിക്കാം. സംസ്ഥാനത്തിന്റെ ഏതു ഭാഗത്തുനിന്നും ബന്ധപ്പെടാവുന്ന തരത്തിലാണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്.
മൊബൈലില്‍ നിന്നോ ലാന്‍ഡ് ഫോണില്‍ നിന്നോ വിളിക്കാവുന്ന തരത്തിലാണ് സജ്ജീകരണം. വിളിക്കുന്ന ആളിന് സ്ഥലം അറിയില്ലെങ്കില്‍ പോലും ലൊക്കേഷന്‍ കണ്ട് പിടിച്ച് പൊലീസ് സഹായത്തിനെത്തും. പൊതു ഇടങ്ങളില്‍ അതിക്രമം നേരിടുമ്പോള്‍ മാത്രമല്ല, അപകടങ്ങള്‍ ഉണ്ടാകുമ്പോള്‍ വേഗത്തില്‍ ആശുപത്രിയില്‍ എത്തിക്കാനും 181 എന്ന നമ്പറിലേക്ക് വിളിച്ചാല്‍ സഹായം കിട്ടും.
തിരുവനന്തപുരം ടെക്നോപാര്‍ക്കില്‍ സജ്ജമാക്കിയ കോള്‍ സെന്ററില്‍ ഒരേസമയം 34 ഫോണ്‍ കോളുകള്‍വരെ കൈകാര്യം ചെയ്യാനാകും. മുഖ്യമന്ത്രി പിണറായി വിജയനാണ് ഉദ്ഘാടനം നിര്‍വ്വഹിച്ചത്. സര്‍ക്കാര്‍, സര്‍ക്കാര്‍ ഇതര ഏജന്‍സികളുടെ പദ്ധതികളെക്കുറിച്ചറിയാനും 181-ലേക്ക് വിളിക്കാം.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.