Currency

സ്വര്‍ണം വിറ്റാല്‍ പണമായി 10,000 രൂപ മാത്രം; ഏപ്രില്‍ മുതല്‍ നിയമം പ്രാബല്യത്തില്‍

സ്വന്തം ലേഖകന്‍Wednesday, March 29, 2017 1:35 pm

മുംബൈ: സ്വര്‍ണം വിറ്റ് ഒരു വ്യക്തിക്ക് പരമാവധി സമാഹരിക്കാവുന്ന തുക 20,000 രൂപയില്‍നിന്ന് 10,000 രൂപയായി കുറച്ചു. ഇതിനായി ഫിനാന്‍സ് ബില്ല് ഭേദഗതി ചെയ്തു. ഏപ്രില്‍ മുതല്‍ പുതിയ നിയമം പ്രാബല്യത്തിലാകും.

വില്‍ക്കുന്ന സ്വര്‍ണത്തിന്റെ 10,000 രൂപയ്ക്ക് മുകളിലുള്ള തുക ചെക്കായോ, ഓണ്‍ലൈന്‍ ട്രാന്‍സ്ഫര്‍ വഴിയോ കൈമാറാവുന്നതാണ്. എന്നാല്‍ ഇത് മറികടക്കുന്നതിനായി ജ്വല്ലറികളോ, സ്വര്‍ണ വ്യാപാരികളോ രണ്ടോ മൂന്നോ തവണയായി സ്വര്‍ണം വാങ്ങിയതായി കാണിച്ചാല്‍ നികുതി വകുപ്പിന്റെ കര്‍ശന പരിശോധനകളില്‍ കുടുങ്ങുമെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഒരേ കുടുംബത്തിലെ പലര്‍വഴി വില്‍പന നടത്തിയാലും നികുതി വകുപ്പിന്റെ പരിശോധനയില്‍ പിടിക്കപ്പെടും.

അതേസമയം പുതിയ നിയമം കൂടുതലായി ഗ്രാമീണരെയാണ് ബാധിക്കുകയെന്നാണ് വിലയിരുത്തല്‍. അത്യാവശ്യങ്ങള്‍ക്ക് പണമാക്കിമാറ്റാന്‍ സ്വര്‍ണം വില്‍ക്കുന്നവരാണ് ഗ്രാമപ്രദേശത്തുള്ളവരില്‍ ഏറെയും. ബാങ്കിങ് ഇടപാടുകള്‍ സാധാരണമല്ലാത്ത ഗ്രാമീണരുടെ ഇടയില്‍ സ്വര്‍ണം വിറ്റ് പണംവാങ്ങുന്നതിനുള്ള നിയന്ത്രണം പ്രയാസങ്ങള്‍ സൃഷ്ടിക്കുന്നതാവും.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x