കുവൈറ്റ് ആരോഗ്യ മന്ത്രാലയത്തിനു കീഴിൽ വരുന്ന ആശുപത്രികളിലേയ്ക്ക് 19,500 രൂപയ്ക്കു പകരം 19,50,000 രൂപയാണ് ഈടാക്കിയാണ് നഴ്സുമാരെ ഇയാൾ റിക്രൂട്ട് ചെയ്തിരുന്നത്.
കൊച്ചി: നഴ്സ് റിക്രൂട്ട്മെന്റ് കേസിൽ ഒളിവിലായിരുന്ന പ്രധാന പ്രതികളിലൊരാളായ ഉതുപ്പ് വർഗീസിനെ പിടികൂടി. അബുദാബിയിൽ നിന്നു വരും വഴി നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ വച്ചായിരുന്നു അറസ്റ്റ്. ഒളിവിലായിരുന്ന ഉതുപ്പിനെതിരെ ഇന്റർ പോൾ റെഡ് കോർണർ നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.
കുവൈറ്റ് ആരോഗ്യ മന്ത്രാലയത്തിനു കീഴിൽ വരുന്ന ആശുപത്രികളിലേയ്ക്ക് അൽസറാഫ എന്ന റിക്രൂട്ടിങ് ഏജൻസി വഴി നഴ്സുമാരെ റിക്രൂട്ട് ചെയ്തു പണം തട്ടിയെടുത്തതിന്റെ പേരിലായിരുന്നു കേസ്. ഫീസായി 19,500 രൂപയ്ക്കു പകരം 19,50,000 രൂപയാണ് ഈടാക്കിയിരുന്നത്.
സർക്കാർ ജീവനക്കാരുമായി ചേർന്നുള്ള അഴിമതി, വഞ്ചന, ക്രിമിനൽ ഗൂഡാലോചന വിദേശ ജോലി തേടുന്നവരിൽ നിന്ന് അമിതമായി ഫീസ് ഈടാക്കൽ എന്നീ കേസുകളാണ് ഉതുപ്പിനെതിരെ നിലവിലുള്ളത്. പ്രൊട്ടക്ടർ ഓഫ് ഇമിഗ്രൻസ് അഡോൾഫ് ലോറൻസ് ആണ് ഒന്നാം പ്രതി.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.