Currency

രാജ്യത്തെ വിമാനത്താവളങ്ങളില്‍ മൂന്നു വര്‍ഷത്തിനുള്ളില്‍ നടന്നത് 285 മോഷണം

സ്വന്തം ലേഖകന്‍Wednesday, March 29, 2017 6:24 pm

രാജ്യത്ത് ഡല്‍ഹി, മുംബൈ, ചെന്നൈ, തിരുവനന്തപുരം, കാലിക്കറ്റ്, കൊല്‍ക്കത്ത, ജയ്പുര്‍, ഹൈദരാബാദ്, ഇംഫാല്‍, അമൃത്സര്‍, ബംഗളൂരു, ലഖ്‌നോ, ജമ്മു എന്നീ വിമാനത്താവളങ്ങളില്‍ നിന്നാണ് ഇത്രയും മോഷണ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്.

ന്യൂഡല്‍ഹി: രാജ്യത്തെ പ്രധാന വിമാനത്താവളങ്ങളില്‍ മോഷണം വര്‍ധിച്ചതായി കണക്കുകള്‍ വ്യക്തമാക്കുന്നു. കഴിഞ്ഞ മൂന്നു വര്‍ഷത്തിനിടെ 285 മോഷണ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. രാജ്യത്തെ 13 വിമാനത്താവളങ്ങളില്‍ നിന്നാണ് ഇത്രയും മോഷണങ്ങള്‍ റിപ്പോര്‍ട്ട്് ചെയ്തതെന്ന് വ്യോമയാന സഹമന്ത്രി ജയന്ത് സിന്‍ഹയാണ് രാജ്യസഭയില്‍ അറിയിച്ചത്.

2014 മുതല്‍ ഈ വര്‍ഷം ഫെബ്രുവരി വരെയുള്ള കണക്കുകള്‍ പ്രകാരമാണ് ഇത്രയും മോഷണ കേസുകള്‍ ഉള്ളത്. രാജ്യത്ത് ഡല്‍ഹി, മുംബൈ, ചെന്നൈ, തിരുവനന്തപുരം, കാലിക്കറ്റ്, കൊല്‍ക്കത്ത, ജയ്പുര്‍, ഹൈദരാബാദ്, ഇംഫാല്‍, അമൃത്സര്‍, ബംഗളൂരു, ലഖ്‌നോ, ജമ്മു എന്നീ വിമാനത്താവളങ്ങളില്‍ നിന്നാണ് ഇത്രയും മോഷണ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്.

അതേസമയം ഈ വര്‍ഷം റിപ്പോര്‍ട്ട് ചെയ്ത ആറ് മോഷണക്കേസുകളില്‍ അഞ്ചും ഡല്‍ഹി വിമാനത്താവളത്തില്‍ നിന്നാണ്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x