Currency

സംസ്ഥാനത്ത് ഇന്ന് അര്‍ദ്ധരാത്രി മുതല്‍ വാഹനപണിമുടക്ക്

സ്വന്തം ലേഖകന്‍Thursday, March 30, 2017 10:25 am

ഇരുപത്തിനാല് മണിക്കൂറാണ് വാഹനപണിമുടക്ക് നടത്തുന്നത്. വര്‍ദ്ധിപ്പിച്ച വാഹന ഇന്‍ഷൂറന്‍സ് പ്രീമിയം പിന്‍വലിക്കുക, ആര്‍.ടി.ഒ. ഓഫീസുകള്‍ മുഖേന വര്‍ദ്ധിപ്പിച്ച നികുതികള്‍ പിന്‍വലിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് വിവിധ യൂണിയനുകളുടെ നേതൃത്വത്തില്‍ പണിമുടക്ക് നടക്കുന്നത്.

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് അര്‍ദ്ധരാത്രി മുതല്‍ വാഹനപണിമുടക്ക്. നാളെ അര്‍ദ്ധരാത്രി വരെ ഇരുപത്തിനാല് മണിക്കൂറാണ് വാഹനപണിമുടക്ക് നടത്തുന്നത്. വര്‍ദ്ധിപ്പിച്ച വാഹന ഇന്‍ഷൂറന്‍സ് പ്രീമിയം പിന്‍വലിക്കുക, ആര്‍.ടി.ഒ. ഓഫീസുകള്‍ മുഖേന വര്‍ദ്ധിപ്പിച്ച നികുതികള്‍ പിന്‍വലിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് വിവിധ യൂണിയനുകളുടെ നേതൃത്വത്തില്‍ പണിമുടക്ക് നടക്കുന്നത്.

സി.ഐ.ടി.യു, എ.ഐ.ടി.യു.സി, ഐ.എന്‍.ടി.യു.സി, യു.ടി.യു.സി, എസ്.ടി.യു, എച്ച്.എം.എസ്, കെ.ടി.യു.സി. യൂണിയനുകളുടെ സംയുക്തസമരസമിതിയുടെ നേതൃത്വത്തിലാണ് പണിമുടക്ക്. അതേസമയം ഓട്ടോറിക്ഷ, ടാക്സി, സ്വകാര്യ ലൈന്‍ബസ്, ടെമ്പോ, ട്രക്കര്‍, ജീപ്പ്, ലോറി, മിനിലോറി തുടങ്ങിയ വാഹന തൊഴിലാളികളും പണിമുടക്കില്‍ പങ്കെടുക്കും.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x