Currency

കരിപ്പൂരില്‍നിന്ന് മേയ് ഒന്ന് മുതല്‍ ചെന്നൈയിലേക്ക് പുതിയ സര്‍വിസ്

സ്വന്തം ലേഖകന്‍Thursday, March 30, 2017 11:08 am

കരിപ്പൂരില്‍നിന്ന് പുതുക്കിയ സമയക്രമ പ്രകാരം ആഴ്ചയില്‍ 250 സര്‍വിസുകളാണുള്ളത്. ഇതില്‍ 53 എണ്ണം പുതിയ സര്‍വിസുകളാണ്. എയര്‍ ഇന്ത്യ എക്‌സ്പ്രസ് ഏഴ് സര്‍വിസുകള്‍ വര്‍ധിപ്പിച്ചിട്ടുണ്ട്.

കൊച്ചി: കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്ന് പുതിയ ആഭ്യന്തര വിമാന സര്‍വിസ് ആരംഭിക്കുന്നു. മേയ് ഒന്ന് മുതല്‍ ചെന്നൈയിലേക്ക് ജറ്റ് എയര്‍വേയ്‌സാണ് പുതിയ സര്‍വിസ് ആരംഭിക്കുന്നത്. മാര്‍ച്ച് ഒന്നിന് ഇന്‍ഡിഗോയും ചെന്നൈയിലേക്ക് സര്‍വിസ് തുടങ്ങിയിരുന്നു.

കരിപ്പൂരില്‍നിന്ന് പുതുക്കിയ സമയക്രമ പ്രകാരം ആഴ്ചയില്‍ 250 സര്‍വിസുകളാണുള്ളത്. ഇതില്‍ 53 എണ്ണം പുതിയ സര്‍വിസുകളാണ്. എയര്‍ ഇന്ത്യ എക്‌സ്പ്രസ് ഏഴ് സര്‍വിസുകള്‍ വര്‍ധിപ്പിച്ചിട്ടുണ്ട്. ഇന്‍ഡിഗോ മസ്‌കത്ത്, ഷാര്‍ജ, ചെന്നൈ എന്നിവിടങ്ങളിലേക്ക് ആഴ്ചയില്‍ 21 സര്‍വിസുകളും അബൂദബിയിേലക്ക് ഇത്തിഹാദും സലാലയിലേക്ക് ഒമാന്‍ എയറും പുതുതായി ഏഴ് സര്‍വിസുകള്‍ വീതവും ആരംഭിച്ചിട്ടുണ്ട്.

ബംഗളൂരുവിലേക്കുള്ള ജറ്റ് എയര്‍വേയ്‌സ് ആഴ്ചയില്‍ ആറ് എണ്ണമാക്കി സര്‍വീസ് വര്‍ധിപ്പിച്ചു. പുതിയ സമയക്രമം വന്നതോടെ പകല്‍സമയത്ത് കൂടുതല്‍ സര്‍വിസുകള്‍ ആരംഭിച്ചിട്ടുണ്ട്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x