തദ്ദേശ സ്ഥാപനങ്ങളില്‍നിന്ന് ലഭിക്കേണ്ട സര്‍ട്ടിഫിക്കറ്റുകള്‍, വൈദ്യുതി ബില്‍, വെള്ളക്കരം, സര്‍ട്ടിഫിക്കറ്റുകളുടെ അപേക്ഷ, വിവിധതരം പിഴകള്‍ തുടങ്ങി നിലവില്‍ സര്‍ക്കാര്‍ സൈറ്റിലൂടെ ലഭിക്കുന്ന സേവനങ്ങളെല്ലാം മൊബൈല്‍ ആപ്ലിക്കേഷനിലൂടെ ലഭിക്കും.
തിരുവനന്തപുരം: പണമിടപാടിനൊപ്പം സര്‍ക്കാര്‍ സേവനങ്ങളും ഉള്‍പ്പെടുത്തി സംസ്ഥാന സര്‍ക്കാരിന്റെ ‘എം കേരള’ മൊബൈല്‍ ആപ്പ് വരുന്നു. തുടക്കത്തില്‍ നൂറോളം സര്‍ക്കാര്‍ സേവനങ്ങളാണ് ആപ്പില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ആപ്പിന്റെ സുരക്ഷാ പരിശോധനകള്‍ നടന്നുവരികയാണ്. എം കേരള ആപ്പിലൂടെ പണമിടപാടിനൊപ്പം വിവിധ വകുപ്പുകളിലെ സര്‍ക്കാര്‍ സേവനങ്ങള്‍ മുഴുവനായും നല്‍കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.
തദ്ദേശ സ്ഥാപനങ്ങളില്‍നിന്ന് ലഭിക്കേണ്ട സര്‍ട്ടിഫിക്കറ്റുകള്‍, വൈദ്യുതി ബില്‍, വെള്ളക്കരം, സര്‍ട്ടിഫിക്കറ്റുകളുടെ അപേക്ഷ, വിവിധതരം പിഴകള്‍ തുടങ്ങി നിലവില്‍ സര്‍ക്കാര്‍ സൈറ്റിലൂടെ ലഭിക്കുന്ന സേവനങ്ങളെല്ലാം മൊബൈല്‍ ആപ്ലിക്കേഷനിലൂടെ ലഭിക്കും. വിവിധ ബില്ലുകള്‍ക്ക് പണമടയ്ക്കേണ്ട തീയതിയും ബില്ല് സംബന്ധിച്ച വിവരങ്ങളും ആപ്പിലൂടെ അറിയാനാകും. ഇതിനുപുറമേ വിവിധതരം നികുതികള്‍ അടയ്ക്കുന്നതിനും, ടിക്കറ്റുകള്‍ ബുക്ക് ചെയ്യുന്നതിനും മൊബൈല്‍ റീചാര്‍ജ് അടക്കമുള്ള സംവിധാനങ്ങള്‍ തുടങ്ങിയവയും ആപ്പില്‍ ഉള്‍പ്പെടുത്തുന്നതിനുള്ള ആലോചനകള്‍ നടക്കുന്നുണ്ട്.
വിന്‍ഡോസ്, ആന്‍ഡ്രോയിഡ്, ഐഒഎസ്. ഫോണുകള്‍ എന്നിവയില്‍ ഉപയോഗിക്കാവുന്ന ആപ്ലിക്കേഷനാണ് തയ്യാറാക്കിയിരിക്കുന്നത്. സ്മാര്ട്ഫോണുകളിലൂടെയല്ലാതെ സാധാരണ ഫോണുകളിലൂടെയും സേവനങ്ങള്‍ ലഭിക്കുന്ന രീതിയിലാണ് ആപ്പിന്റെ ഘടന. പദ്ധതി സര്‍ക്കാര്‍ ഔദ്യോഗികമായി പ്രഖ്യാപിച്ചു കഴിഞ്ഞ് സര്‍ക്കാര്‍ വെബ് സൈറ്റില്‍ നിന്നോ മൊബൈല്‍ ആപ്പ്സ്റ്റോറില്‍ നിന്നോ ഈ ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.