
തിരുവനന്തപുരം: സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂറിന്റെ പ്രവര്‍ത്തനം ഇന്നുകൂടി മാത്രം. പുതിയ സാമ്പത്തിക വര്‍ഷം ആരംഭിക്കുന്നതോടെ സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂര്‍ എന്ന പേര് മാറി എസ്ബിഐയുടെ കീഴിലായിരിക്കും പ്രവര്‍ത്തനം. എസ്ബിടി ഉള്‍പ്പെടെയുള്ള അഞ്ച് അസോസിയേറ്റ് ബാങ്കുകളെ എസ്ബിഐയില്‍ ലയിപ്പിക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തിന്റെ ഭാഗമായാണ് എസ്ബിടി പ്രവര്‍ത്തനം അവസാനിപ്പിക്കുന്നത്.
കേന്ദ്ര സര്‍ക്കാരിന്റെ ലയന തീരുമാനത്തിനെതിരെ കേരളത്തില്‍ അതിശക്തമായ പ്രതിഷേധമുയര്‍ന്നിരുന്നു. കേരള നിയമസഭ ഏകകണ്ഠമായി പ്രമേയം പാസാക്കുകയും ചെയ്തു. ബാങ്ക് ജീവനക്കാരും പൊതുസമൂഹവും എസ്ബിടിയുടെ നിലനില്‍പ്പിനായി പ്രക്ഷോഭരംഗത്തിറങ്ങുകയും ചെയ്തിരുന്നു.
എസ്ബിടിയുടെ 1200 ശാഖകളിലായി പതിനാലായിരത്തോളം ജീവനക്കാരാണ് ജോലി ചെയ്യുന്നത്. ലയനത്തോടെ അധികമായി വരുന്ന ജീവനക്കാര്‍ക്ക് പിരിഞ്ഞു പോകാന്‍ വിആര്‍എസ് അടക്കം പ്രഖ്യാപിച്ചിട്ടുണ്ട്. അഖിലേന്ത്യാതലത്തില്‍ പ്രവര്‍ത്തിക്കുന്ന ബാങ്കിന്റെ ഭാഗമായി എസ്ബിടി മാറുന്നതോടെ കേരളത്തിന്റെ ആവശ്യങ്ങള്‍ക്ക് പരിഹാരം നിര്‍ദേശിക്കുന്ന ഒരു ബാങ്ക് ഇല്ലാതാകുമോ എന്ന ആശങ്കയും ഉയരുന്നുണ്ട്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.