Currency

നീറ്റ് പരീക്ഷയ്ക്ക് പ്രായപരിധി ബാധകമല്ല

സ്വന്തം ലേഖകന്‍Friday, March 31, 2017 3:08 pm

നീറ്റ് പരീക്ഷയ്ക്ക് അപേക്ഷിക്കാന്‍ ഈ വര്‍ഷം പ്രായപരിധി ബാധകമല്ലെന്ന് സുപ്രിംകോടതി. നേരത്തെ സിബിഎസ്ഇ 25 വയസിന് മുകളില്‍ പ്രായമുള്ളവര്‍ പരീക്ഷയ്ക്ക് അപേക്ഷിക്കാന്‍ പാടില്ലെന്ന നിബന്ധനയോടെ നോട്ടിഫിക്കേഷന്‍ പുറത്തിറക്കിയിരുന്നു.

ന്യൂഡല്‍ഹി: നീറ്റ് പരീക്ഷയ്ക്ക് അപേക്ഷിക്കാന്‍ ഈ വര്‍ഷം പ്രായപരിധി ബാധകമല്ലെന്ന് സുപ്രിംകോടതി. നേരത്തെ സിബിഎസ്ഇ 25 വയസിന് മുകളില്‍ പ്രായമുള്ളവര്‍ പരീക്ഷയ്ക്ക് അപേക്ഷിക്കാന്‍ പാടില്ലെന്ന നിബന്ധനയോടെ നോട്ടിഫിക്കേഷന്‍ പുറത്തിറക്കിയിരുന്നു. ഇതിനെതിരെ വിദ്യാര്‍ത്ഥികള്‍ നല്‍കിയ ഹര്‍ജികള്‍ പരിഗണിച്ചാണ് കോടതിയുടെ ഉത്തരവ്.

ഈ വര്‍ഷത്തെ നീറ്റ് പരീക്ഷയ്ക്ക് അപേക്ഷ സമര്‍പ്പിക്കാനുള്ള അവസാന തീയ്യതി ഏപ്രില്‍ അഞ്ച് വരെ നീട്ടിയതായും സുപ്രിംകോടതി അറിയിച്ചു. മാതവുമല്ല പ്രായപരിധിയെ അനുകൂലിച്ച് ഏതെങ്കിലും ഹൈക്കോടതികള്‍ നേരത്തെ ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ടെങ്കില്‍ അത് അസാധുവായതായും സുപ്രിംകോടതി പറഞ്ഞു. അടുത്ത അധ്യായന വര്‍ഷത്തേക്കുള്ള നീറ്റ് പരീക്ഷ മെയ് ഏഴിനാണ് നടക്കുക.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x