Currency

തൊഴിൽ റിക്രൂട്ട്മെന്റ്: സൗദി ആരോഗ്യമന്ത്രാലയവും നോർക്കയും കരാറുകളിൽ ഒപ്പുവെക്കുന്നു

സ്വന്തം ലേഖകൻTuesday, April 4, 2017 10:25 pm

Norka Roots Logo

തിരുവനന്തപുരം/റിയാദ്: കേരള ഗവണ്‍മെന്‍റിന്‍റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന നോര്‍ക്ക -റൂട്ട്സിനെ ഔദ്യോഗിക റിക്രൂട്ട്മെന്‍റ് ഏജന്‍സിയായി സൗദി ആരോഗ്യ മന്ത്രാലയം അംഗീകരിച്ചു. റിക്രൂട്ട്മെന്‍റ് സംബന്ധിച്ചുള്ള കരാറുകളിൽ ഏപ്രിൽ പതിനാറിന് ഒപ്പുവെക്കും.

സൗദി അറേബ്യയിലെ ആരോഗ്യമേഖലയിലെ നോര്‍ക്കയുടെ ഇടപെടല്‍ വ്യാജ റിക്രൂട്ട്മെന്‍റ് ഏജന്‍സികളുടെ കടന്നുകയറ്റം ഒരുപരിധിവരെ ഇല്ലാതാക്കുന്നതാണെന്ന് നോര്‍ക്ക സൗദി കണ്‍സല്‍ട്ടന്‍റ് ശിഹാബ് കൊട്ടുകാട് പറഞ്ഞു. സൗദി ആരോഗ്യമന്ത്രാലയവുമായി നോര്‍ക്ക കരാറില്‍ ഒപ്പുവെക്കുന്നതോടെ വൻ തൊഴിലവസരമാണ് മലയാളികൾക്ക് ലഭിക്കുക.

വ്യാജ സര്‍ട്ടിഫിക്കറ്റ് ഉപയോഗിക്കുന്നവരെയും ,അംഗീകാരം ഇല്ലാത്ത സ്ഥാപനങ്ങളില്‍ നിന്ന് പഠിച്ചിറങ്ങിയവരെയും റിക്രൂട്ട്മെന്റ് ചെയ്യാനുള്ള സാധ്യത തടയാൻ നോർക്കയുമായുള്ള കരാറുകൾ വഴി സാധിക്കുമെന്ന് സൗദി ആരോഗ്യമന്ത്രാലയവും പ്രതീക്ഷിക്കുന്നു.

ഇന്ത്യയില്‍ നിന്ന് വിദേശ രാജ്യങ്ങളിലേക്ക് ഡോക്ടര്‍മാരെയും ,നേഴ്സുമാരെയും ,പാരാമെഡിക്കല്‍ ജീവനക്കാരെയും റിക്രൂട്ട് ചെയ്യുന്നതിന് കേരളത്തിലെ ഔദ്യോഗിക ഏജന്‍സിയായി കഴിഞ്ഞ വര്‍ഷം കേന്ദ്ര സര്‍ക്കാർ നോർക്കയ്ക്ക് അംഗീകാരം നൽകിയിരുന്നു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x