Currency

സംസ്ഥാനത്ത് ഇന്ന് ജ്വല്ലറികള്‍ അടച്ചിടും

സ്വന്തം ലേഖകന്‍Wednesday, April 5, 2017 10:58 am

സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവ്യാപാരികള്‍ വ്യാപകമായി കടകള്‍ അടച്ചിട്ട് പ്രതിഷേധിക്കും. സ്വര്‍ണാഭരണങ്ങള്‍ക്ക് സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ വാങ്ങല്‍ നികുതി പിന്‍വലിക്കണമെന്നാവശ്യപ്പെട്ടാണ് വ്യാപാരികള്‍ കടകളടച്ച് പ്രതിഷേധം നടത്തുന്നത്.

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവ്യാപാരികള്‍ വ്യാപകമായി കടകള്‍ അടച്ചിട്ട് പ്രതിഷേധിക്കും. സ്വര്‍ണാഭരണങ്ങള്‍ക്ക് സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ വാങ്ങല്‍ നികുതി പിന്‍വലിക്കണമെന്നാവശ്യപ്പെട്ടാണ് വ്യാപാരികള്‍ കടകളടച്ച് പ്രതിഷേധം നടത്തുന്നത്.

പ്രതിഷേധത്തിന്റെ ഭാഗമായി സെക്രട്ടേറിയറ്റ് മാര്‍ച്ചും ധര്‍ണയും നടത്തും. കേരള ജ്വല്ലേഴ്സ് അസോസിയേഷന്‍ കോഓര്‍ഡിനേഷന്‍ കമ്മിറ്റിയാണ് ഇക്കാര്യം അറിയിച്ചത്. സ്വര്‍ണാഭരണ നിര്‍മ്മാതാക്കള്‍, ഹാള്‍ മാര്‍ക്കിംഗ് സെന്ററുകള്‍, റിഫൈനറികള്‍, ഡൈ വര്‍ക്കിംഗ് സെന്ററുകള്‍ തുടങ്ങിയ സ്ഥാപനങ്ങളും പ്രതിഷേധത്തില്‍ പങ്കെടുക്കും.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x