ഗള്‍ഫ് റൂട്ടില്‍ കൂടുതല്‍ എയര്‍ ഇന്ത്യ എക്സ്പ്രസ് സര്‍വീസ് ഏര്‍പ്പെടുത്തുകയും കൂടുതല്‍ സര്‍വീസ് ആരംഭിക്കാന്‍ സ്വകാര്യ വിമാന കമ്പനികളെ നിര്‍ബന്ധിക്കുകയും വേണമെന്നും ആവശ്യം ഉന്നയിച്ചിട്ടുണ്ട്.
തിരുവനന്തപുരം: ഗള്‍ഫ് മേഖലയില്‍ വിമാന നിരക്ക് അന്യായമായി വര്‍ധിപ്പിക്കുന്നത് തടയണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ടു. വിമാന നിരക്ക് വര്‍ധനയില്‍ അടിയന്തരമായി ഇടപെടണമെന്നും ഗള്‍ഫ് മേഖലയിലെ നിരക്കിന് പരിധി നിര്‍ണയിക്കണമെന്നും ആവശ്യപ്പെട്ട് വ്യോമയാന മന്ത്രി അശോക് ഗജപതി രാജുവിന് മുഖ്യമന്ത്രിയാണ് കത്തയച്ചത്.
ഗള്‍ഫ് റൂട്ടില്‍ കൂടുതല്‍ എയര്‍ ഇന്ത്യ എക്സ്പ്രസ് സര്‍വീസ് ഏര്‍പ്പെടുത്തുകയും കൂടുതല്‍ സര്‍വീസ് ആരംഭിക്കാന്‍ സ്വകാര്യ വിമാന കമ്പനികളെ നിര്‍ബന്ധിക്കുകയും വേണമെന്നും ആവശ്യം ഉന്നയിച്ചിട്ടുണ്ട്. ഗള്‍ഫ് റൂട്ടിലെ നിരക്ക് വര്‍ധന തടഞ്ഞില്ലെങ്കില്‍ അമേരിക്ക, യൂറോപ്പ് എന്നിവിടങ്ങളിലേക്കുള്ള നിരക്കും വര്‍ധിക്കാനിടയുണ്ട്.
ഗള്‍ഫ് രാജ്യങ്ങളിലെ സ്കൂള്‍ അവധിക്കാലം കണക്കിലെടുത്ത് വിമാന കമ്പനികള്‍ നിരക്കില്‍ ഇരട്ടിയിലധികമാണ് വര്‍ധന വരുത്തിയിട്ടുള്ളത്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.