Currency

തമിഴ്നാട്ടില്‍ ഏപ്രില്‍ 25ന് ബന്ദ്

സ്വന്തം ലേഖകന്‍Sunday, April 16, 2017 9:47 pm

തമിഴ്‌നാട്: സംസ്ഥാനത്ത് ഏപ്രില്‍ 25ന് ബന്ദ്. കര്‍ഷകരുടെ പ്രശ്നം പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടാണ് ബന്ദ് പ്രഖ്യാപിച്ചിട്ടുള്ളത്. ഡി.എം.കെ അടക്കമുള്ള പ്രതിപക്ഷ പാര്‍ട്ടികളാണ് ബന്ദിന് അഹ്വാനം നല്‍കിയത്.

തമിഴ്നാട്ടിലെ കര്‍ഷകര്‍ കാര്‍ഷിക കടങ്ങള്‍ എഴുതി തള്ളണമെന്നാവശ്യപ്പെട്ട് ദിവസങ്ങളായി ഡല്‍ഹി ജന്ദര്‍മന്ദിറില്‍ പ്രക്ഷോഭം നടത്തുകയാണ്. ഡല്‍ഹിക്ക് പുറമേ തമിഴ്നാട്ടിലെ തഞ്ചാവൂര്‍, കോയമ്പത്തുര്‍, കാഞ്ചീപുരം എന്നീ സ്ഥലങ്ങളിലും പ്രക്ഷോഭങ്ങള്‍ നടക്കുന്നുണ്ട്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x