Currency

പാകിസ്താന്‍ പൗരന്മാര്‍ക്ക് വിസ നല്‍കുന്നതില്‍ കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തി ഇന്ത്യ

സ്വന്തം ലേഖകന്‍Monday, April 17, 2017 11:00 am

പാകിസ്താനില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട മുന്‍ ഇന്ത്യന്‍ നേവി കമാന്‍ഡര്‍ കുല്‍ഭൂഷന്‍ ജാദവിനെ മോചിപ്പിക്കുന്നതിനും നിയമസഹായം അനുവദിക്കണമെന്ന ആവശ്യം അംഗീകരിക്കാത്തതിനെയും തുടര്‍ന്നാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയത്. മെഡിക്കല്‍ വിസ പോലും നല്‍കേണ്ടതില്ലെന്നാണ് പുതിയ തീരുമാനം.

ന്യൂഡല്‍ഹി: പാകിസ്താന്‍ പൗരന്മാര്‍ക്ക് വിസ നല്‍കുന്നതില്‍ ഇന്ത്യ കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തി. പാകിസ്താനില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട മുന്‍ ഇന്ത്യന്‍ നേവി കമാന്‍ഡര്‍ കുല്‍ഭൂഷന്‍ ജാദവിനെ മോചിപ്പിക്കുന്നതിനും നിയമസഹായം അനുവദിക്കണമെന്ന ആവശ്യം അംഗീകരിക്കാത്തതിനെയും തുടര്‍ന്നാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയത്. മെഡിക്കല്‍ വിസ പോലും നല്‍കേണ്ടതില്ലെന്നാണ് പുതിയ തീരുമാനം.

കുല്‍ഭൂഷന്‍ ചാരവൃത്തിയിലേര്‍പ്പെട്ടതിനും ഭീകരാക്രമണങ്ങള്‍ ആസൂത്രണം ചെയ്തതിനും തെളിവുണ്ടെന്നാണ് പാകിസ്താന്റെ അവകാശവാദം. ഐക്യരാഷ്ട്രസഭയില്‍ ഇക്കാര്യം രേഖകള്‍ സഹിതം തെളിയിക്കാന്‍ പാകിസ്താന്‍ നീക്കം തുടങ്ങി.

അതേസമയം, കുല്‍ഭൂഷണ്‍ ജാദവിന് നിയമസഹായം ലഭ്യമാക്കാന്‍ അനുവദിക്കണമെന്ന ഇന്ത്യയുടെ ആവശ്യം പതിനാലാം തവണയും പാകിസ്താന്‍ നിഷേധിച്ചു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x