Currency

സി​ബി​എസ്​ഇ സ്കൂ​ളു​ക​ളി​ലും കേ​ന്ദ്രീയവി​ദ്യാ​ല​യ​ങ്ങ​ളി​ലും ഹി​ന്ദി നി​ർ​ബ​ന്ധം

സ്വന്തം ലേഖകൻTuesday, April 18, 2017 6:27 pm

ഹി​ന്ദി നിർ​ബ​ന്ധ​മാ​ക്ക​മെ​ന്ന പാർലമെന്ററി പാനലിന്റെ നിർദ്ദേശത്തിന് രാ​ഷ്ട്ര​പ​തി പ്ര​ണ​ബ് മു​ഖ​ർ​ജി അം​ഗീ​കാ​രം ന​ൽ​കി

ന്യൂഡൽഹി: കേന്ദ്രീയ വിദ്യാലയങ്ങളിലും സിബിഎസ്ഇ സ്കൂളുകളിലും പത്താം ക്ലാസ് വരെ ഹിന്ദി ഭാഷാ പഠനം നിർബന്ധമാകുന്നു. ഹിന്ദി നിർബന്ധമാക്കമെന്ന പാർലമെന്ററി പാനലിന്റെ നിർദ്ദേശത്തിന് രാഷ്ട്രപതി പ്രണബ് മുഖർജി അംഗീകാരം നൽകുകയായിരുന്നു.

ഇതു സംബന്ധിച്ച പ്രസിഡന്റ് ഓർഡറിന്റെ പകർപ്പ്  ഔദ്യോഗിക ഭാഷാവകുപ്പിന്റെ വെബ്സൈറ്റിൽ ലഭ്യമാണ്.  ഇതോടെ എല്ലാ സംസ്ഥാനങ്ങളിലുമുള്ള കേന്ദ്രീയ വിദ്യാലയങ്ങളിലും സിബിഎസ്ഇ  സ്കൂളുകളിലും ഹിന്ദി നിർബന്ധമാക്കും.

ഔദ്യോഗിക അറിയിപ്പ് എല്ലാ വകുപ്പുകൾക്കും നൽകിയെന്നും അധികൃതർ അറിയിച്ചു. ഹിന്ദിയിലുള്ള അടിസ്ഥാന വിദ്യാഭ്യാസം സർക്കാർ ജോലികളിൽ പ്രവേശിക്കുന്നതിനുള്ള മാനദണ്ഡങ്ങളിൽ ഉൾപ്പെടുത്തണമെന്ന നിർദേശം പ്രണാബ് മുഖർജി മുന്നോട്ട് വെച്ചിട്ടുണ്ട്.

നേരത്തെ ഇന്ത്യൻ സർക്കാരിന്റെ ഔദ്യോഗിക ഭാഷയായ ഹിന്ദിക്കു നേരെ തമിഴ്നാട് പോലുള്ള സംസ്ഥാനങ്ങളിൽ പ്രതിഷേധങ്ങൾ നടന്നിരുന്നു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x