Currency

ഹിന്ദ് റെയില്‍: റെയില്‍വേ സംബന്ധിച്ച അന്വേഷണങ്ങള്‍ക്കായി പുതിയ ആപ്പ് വരുന്നു

സ്വന്തം ലേഖകന്‍Sunday, April 23, 2017 5:09 pm

ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനുകളുടെ തത്സമയ വിവരങ്ങള്‍, ടിക്കറ്റ് റദ്ദാക്കല്‍, ട്രെയിന്‍ എത്തുന്ന പ്ലാറ്റ്‌ഫോം നമ്പര്‍, ബെര്‍ത്തുകളുടെ ലഭ്യത എന്നിങ്ങനെ എല്ലാ വിവരങ്ങളും ആപ്പില്‍ ലഭ്യമാകും. സേവന ദാതാക്കളുമായി വരുമാനം പങ്കുവയ്ക്കുന്ന തരത്തിലായിരിക്കും ആപ്പ് പ്രവര്‍ത്തിക്കുന്നത്.

ന്യൂഡല്‍ഹി: റെയില്‍വേ വിവരങ്ങള്‍ സംബന്ധിച്ച എല്ലാവിധ അന്വേഷണങ്ങള്‍ക്കുമായി പുതിയ ആപ്പ് വരുന്നു. ഹിന്ദ് റെയില്‍ എന്ന പേരിലാണ് പുതിയ ആപ്പ് പുറത്തിറക്കുന്നത്. നിലവിലുള്ള എല്ലാ റെയില്‍വേ ആപ്ലിക്കേഷനുകളെയും സംയോജിപ്പിച്ചുകൊണ്ട് പൂര്‍ണ വിവരങ്ങള്‍ ഉള്‍പ്പെടുത്തിയുള്ള ആപ്പ് ജൂണില്‍ നിലവില്‍ വരും.

ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനുകളുടെ തത്സമയ വിവരങ്ങള്‍, ടിക്കറ്റ് റദ്ദാക്കല്‍, ട്രെയിന്‍ എത്തുന്ന പ്ലാറ്റ്‌ഫോം നമ്പര്‍, ബെര്‍ത്തുകളുടെ ലഭ്യത എന്നിങ്ങനെ എല്ലാ വിവരങ്ങളും ആപ്പില്‍ ലഭ്യമാകും. സേവന ദാതാക്കളുമായി വരുമാനം പങ്കുവയ്ക്കുന്ന തരത്തിലായിരിക്കും ആപ്പ് പ്രവര്‍ത്തിക്കുന്നത്. ഇതിലൂടെ വര്‍ഷം 100 കോടി വരുമാനം ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ട്രെയിനുകള്‍ വൈകിയോടുന്നത് സംബന്ധിച്ചുള്ള വിവരങ്ങള്‍ ലഭിക്കുന്നില്ലെന്ന പരാതികള്‍ക്കും പുതിയ ആപ്പിലൂടെ പരിഹാരമാകുമെന്നാണ് കരുതുന്നത്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x