Currency

ഹജ്ജ് തീര്‍ഥാടകര്‍ രണ്ടായിരത്തിന്റെ നോട്ട് കൈവശംവെക്കരുതെന്ന് നിര്‍ദേശം

സ്വന്തം ലേഖകന്‍Sunday, April 23, 2017 5:22 pm

രാജ്യത്തിന്റെ കറന്‍സി സുരക്ഷ മുന്‍ നിര്‍ത്തിയാണ് തീര്‍ഥാടകര്‍ 2000 രൂപയുടെ നോട്ട് കൊണ്ടുപോകുന്നതിന് വിലക്ക് ഏര്‍പ്പെടുത്തുന്നത്. വിദേശ രാജ്യങ്ങളില്‍ ഇന്ത്യന്‍ കറന്‍സി ലഭ്യമാകുകയും അതുവഴി വ്യാജ നോട്ടുകള്‍ പുറത്തിറക്കുന്നതും തടയുന്നതിന്റെ ഭാഗമായാണ് തീരുമാനം.

കോഴിക്കോട്: ഹജ്ജ് തീര്‍ഥാടനത്തിന് ഈ വര്‍ഷം സൗദിയിലേക്ക് പോകുന്നവര്‍ പുതിയ 2,000 രൂപയുടെ നോട്ട് കൈവശം വെക്കരുതെന്ന് നിര്‍ദേശം. കേന്ദ്ര ഹജ്ജ് കമ്മിറ്റിയാണ് ഇത് സംബന്ധിച്ച് നിര്‍ദേശം നല്‍കിയിട്ടുള്ളത്. മുംബൈയില്‍ കഴിഞ്ഞദിവസം സമാപിച്ച ഹജ്ജ് ട്രെയിനര്‍മാര്‍ക്കുള്ള പരിശീലനക്ലാസിലാണ് ഇക്കാര്യം അറിയിച്ചത്. വിവിധ സംസ്ഥാന ഹജ്ജ് കമ്മിറ്റികള്‍ക്ക് ഇതുസംബന്ധിച്ച സര്‍ക്കുലര്‍ പിന്നാലെ അയയ്ക്കും.

രാജ്യത്തിന്റെ കറന്‍സി സുരക്ഷ മുന്‍ നിര്‍ത്തിയാണ് തീര്‍ഥാടകര്‍ 2000 രൂപയുടെ നോട്ട് കൊണ്ടുപോകുന്നതിന് വിലക്ക് ഏര്‍പ്പെടുത്തുന്നത്. വിദേശ രാജ്യങ്ങളില്‍ ഇന്ത്യന്‍ കറന്‍സി ലഭ്യമാകുകയും അതുവഴി വ്യാജ നോട്ടുകള്‍ പുറത്തിറക്കുന്നതും തടയുന്നതിന്റെ ഭാഗമായാണ് തീരുമാനം. അതേസമയം പുതിയ 500 രൂപ നോട്ട് കൊണ്ടുപോകുന്നതിന് നിരോധനമില്ല. ഒരു തീര്‍ഥാടകന് പരമാവധി 25,000 രൂപ വരെ കൈവശം വെക്കാനും അനുമതിയുണ്ട്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x