ഓരോ കോച്ചുകളിലുമായി എല്‍സിഡി സ്ക്രീനും വൈഫൈ സ്പീക്കര്‍ സംവിധാനവും, ബയോ-ടോയ്ലറ്റ് സൗകര്യവും ലഭ്യമാക്കും. തിരക്കേറിയ ഡല്‍ഹി, ലക്നൗ റൂട്ടിലാകും ആദ്യം ഈ ട്രെയിന്‍ സര്‍വീസ് ആദ്യം എത്തുന്നത്.
ന്യൂഡല്‍ഹി: കുറഞ്ഞ യാത്രാനിരക്കില്‍ റെയില്‍വെ ഡബിള്‍ ഡെക്കര്‍ എസി ട്രെയിനുകള്‍ അവതരിപ്പിക്കുന്നു. ഉത്കൃഷ്ട് ഡബിള്‍ ഡക്കര്‍ എസി യാത്രി എക്സ്പ്രസ് (ഉദയ്) എന്ന് പേരിലുള്ള ട്രെയിനുകളാണ് തിരക്കുള്ള റൂട്ടുകളില്‍ എത്തുന്നത്. ട്രെയിനില്‍ 120 സീറ്റുകളുള്ള എസി കോച്ചുകളാണ് ഉള്ളത്. ചായ, ശീതള പാനീയങ്ങള്‍, സ്നാക്സുകള്‍ എന്നിവ ഓട്ടോമാറ്റിക് വെന്‍ഡിങ് മെഷീനുകള്‍ വഴി യാത്രക്കാര്‍ക്ക് ലഭ്യമാക്കും.
ഓരോ കോച്ചുകളിലുമായി എല്‍സിഡി സ്ക്രീനും വൈഫൈ സ്പീക്കര്‍ സംവിധാനവും, ബയോ-ടോയ്ലറ്റ് സൗകര്യവും ലഭ്യമാക്കും. തിരക്കേറിയ ഡല്‍ഹി, ലക്നൗ റൂട്ടിലാകും ആദ്യം ഈ ട്രെയിന്‍ സര്‍വീസ് ആദ്യം എത്തുന്നത്. തേഡ് എസി മെയില്‍ എക്സ്പ്രസ് ട്രെയിനുകളിലെ യാത്രാ നിരക്കിലും കുറഞ്ഞ ചാര്‍ജാവും ഈടാക്കുന്നത്. ജൂലായോടെ ട്രെയിന്‍ സര്‍വീസ് ആരംഭിക്കുമെന്ന് റെയില്‍വെ വൃത്തങ്ങള്‍ സൂചിപ്പിച്ചു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.