പ്രാഥമിക പരിശോധനകള്‍ക്ക് ഡി.ജി.സി.എ സംഘം തിങ്കളാഴ്ച കരിപ്പൂരിലെത്തിയിരുന്നു. റണ്‍വേ നവീകരണത്തിന്റെ പേരില്‍ എയര്‍ലൈന്‍സ്, എമിറേറ്റ്സ്, എയര്‍ഇന്ത്യ എന്നീ കമ്പനികളുടെ വലിയ വിമാനങ്ങളാണ് കരിപ്പൂരില്‍നിന്ന് മാറ്റിയിരുന്നത്.
കൊണ്ടോട്ടി: കരിപ്പൂര്‍ വിമാനത്താവളത്തില്‍നിന്ന് നിര്‍ത്തലാക്കിയ വലിയ വിമാനങ്ങളുടെ സര്‍വിസിനുള്ള സാധ്യത പരിശോധിക്കാന്‍ ഉന്നതസംഘം ബുധനാഴ്ച എത്തും. റണ്‍വേ നവീകരണത്തിന്റെ ഭാഗമായാണ് നേരത്തെ സര്‍വീസ് നിര്‍ത്തലാക്കിയത്. എയര്‍പോര്‍ട്ട് അതോറിറ്റിയിലെയും ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷനിലെയും ഉന്നത ഉദ്യോഗസ്ഥരാണ് സംഘത്തിലുള്ളത്.
ഇവരുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് കരിപ്പൂരില്‍നിന്ന് വലിയ വിമാനങ്ങള്‍ക്ക് അനുമതി ലഭിക്കുക. പ്രാഥമിക പരിശോധനകള്‍ക്ക് ഡി.ജി.സി.എ സംഘം തിങ്കളാഴ്ച കരിപ്പൂരിലെത്തിയിരുന്നു. റണ്‍വേ നവീകരണത്തിന്റെ പേരില്‍ എയര്‍ലൈന്‍സ്, എമിറേറ്റ്സ്, എയര്‍ഇന്ത്യ എന്നീ കമ്പനികളുടെ വലിയ വിമാനങ്ങളാണ് കരിപ്പൂരില്‍നിന്ന് മാറ്റിയിരുന്നത്. ഈ സര്‍വിസുകള്‍ പുനരാരംഭിക്കണമെന്ന ശക്തമായ ആവശ്യം ഉയര്‍ന്നിരുന്നെങ്കിലും അനുകൂലമായ തീരുമാനം ലഭിച്ചിരുന്നില്ല.
റണ്‍വേ ബലപ്പെടുത്തുകയും റീകാര്‍പ്പറ്റിങ്ങും ഇത്തവണ നടത്തിയിട്ടുണ്ട്. കൂടാതെ, സുഗമമായി വിമാനം ലാന്‍ഡ് ചെയ്യുന്നതിന് ഐ.എല്‍.എസ് അടക്കമുള്ള പുതിയ സജ്ജീകരണങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ട്. അതേസമയം കരിപ്പൂരില്‍നിന്ന് വലിയ വിമാനങ്ങളുടെ സര്‍വിസ് പുനരാരംഭിക്കാനാകുമെന്നാണ് പ്രതീക്ഷ.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.