രാജ്യത്തെ അഞ്ച് നഗരങ്ങളില്‍ ദിവസേന ഇന്ധനവിലയില്‍ മാറ്റം വരുത്തുന്നപദ്ധതി ഇന്നുമുതൽ നിലവില്‍ വരും.
ന്യൂഡൽഹി: രാജ്യത്തെ ഇന്ധനവിലയിൽ നേരിയ വർധന വരുത്തിക്കൊണ്ടുള്ള പുതുക്കില വില ഇന്നലെ അർദ്ധരാത്രി മുതൽ പ്രാബല്യത്തിൽ വന്നു. പെട്രോള്‍ ലിറ്ററിന് ഒരു പൈസയും, ഡീസലിന് 44 പൈസയുമാണ് വർധിച്ചിരിക്കുന്നത്.
ഏപ്രിൽ മാസത്തിലെ രണ്ടാമത്തെ വിലവർധനയാണ്. നേരത്തെ ഏപ്രില്‍ 16ന് പെട്രോളിനു ലീറ്ററിന് 1.39 രൂപയും ഡീസലിന് 1.04 രൂപയും കൂട്ടിയിരുന്നു.
അന്താരാഷ്ട്ര വിപണിയിലെ ഇന്ധനവിലയിലുണ്ടായ മാറ്റവും ഡോളറിനെതിരെ രൂപയുടെ മുല്യത്തിലുണ്ടായ മാറ്റവും കണക്കാക്കിയാണ് ഇന്ധന വില പുതുക്കിയിരിക്കുന്നത്.
അതേസമയം രാജ്യത്തെ അഞ്ച് നഗരങ്ങളില്‍ ദിവസേന ഇന്ധനവിലയില്‍ മാറ്റം വരുത്തുന്നപദ്ധതി ഇന്നുമുതൽ നിലവില്‍ വരും. പുതുച്ചേരി, വിശാഖപട്ടണം, ഉദയ്പൂര്‍, ജംഷഡ്പൂര്‍, ചണ്ഡിഗഡ് എന്നിവടങ്ങളിലാണ് പരീക്ഷണാര്‍ത്ഥം പദ്ധതി നടപ്പിലാക്കുന്നത്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.