Currency

മിനിമം ബാലൻസ് ഇല്ലെങ്കിൽ ഈടാക്കുന്ന പിഴയുടെ കാര്യത്തിൽ വ്യക്തത വരുത്തി എസ്.ബി.ഐ

സ്വന്തം ലേഖകൻWednesday, May 3, 2017 7:41 pm

മിനിമം ബാലൻസ് ഇല്ലാത്തപക്ഷം ഈടാക്കുന്ന പിഴയുടെ കാര്യത്തിൽ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ വ്യക്തത വരുത്തി.

ന്യൂഡൽഹി: മിനിമം ബാലൻസ് ഇല്ലാത്തപക്ഷം ഈടാക്കുന്ന പിഴയുടെ കാര്യത്തിൽ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ വ്യക്തത വരുത്തി. മെട്രോ നഗരങ്ങളിലെ അക്കൗണ്ട് ഉടമകള്‍ 5,000 രൂപയാണ് മിനിമം ബാലന്‍സായി നില നിര്‍ത്തേണ്ടത്. ഇതിലുണ്ടാവുന്ന കുറവ് 50 ശതമാനം വരെയാണെങ്കില്‍ 50 രൂപ പിഴ നല്‍കണം. അതായത് 2500 രൂപ മുതല്‍ 5000 രൂപയിലും താഴെ വരെയാണ് ബാലന്‍സെങ്കില്‍ 50 രൂപ പിഴ. ബാലന്‍സ് 1,250തിനും 2,500നും ഇടയിലാണെങ്കില്‍ 75 രൂപയും 1,250 രൂപയില്‍ താഴെയാണെങ്കില്‍ 100 രൂപയുമാണ് പിഴ.

നഗര പ്രദേശങ്ങളില്‍ 3000 രൂപയാണ് മിനിമം ബാലൻസ് വേണ്ടത്. ഈ തുക ബാലന്‍സ് ഇല്ലാതായാൽ 40 രൂപയും 1,500 രൂപയില്‍ താഴ്ന്നാല്‍ 60 രൂപയും 750 രൂപയില്‍ താഴ്ന്നാല്‍ 80 രൂപയും പിഴ നല്‍കണം. ചെറുകിട നഗരങ്ങളില്‍ 2,000 രൂപയില്‍ താഴ്ന്നാല്‍ 25 രൂപയും 1,000 രൂപയില്‍ താഴ്ന്നാല്‍ 50 രൂപയും 500 രൂപയില്‍ താഴ്ന്നാല്‍ 75 രൂപയുമാണ് പിഴതുക. ഗ്രാമീണ മേഖലയില്‍ മിനിമം ബാലൻസായി വേണ്ട 1000 രൂപയിൽ കുറവുണ്ടായാല്‍ 20 രൂപയാണ് കുറഞ്ഞ പിഴ. ബാലന്‍സ് 500 രൂപയിലും താഴ്ന്നാല്‍ 30 രൂപയും 250 രൂപയിലും താഴ്ന്നാല്‍ 50 രൂപയും പിഴ നല്‍കണം. 


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x