www.results.itschool.gov.in എന്ന വെബ്സൈറ്റിലൂടെ ഫലമറിയാന്‍ ഐടി@ സ്‌കൂള്‍ സംവിധാനം ഒരുക്കിയിട്ടുണ്ട്. സഫലം 2017 എന്ന മൊബൈല്‍ ആപ് വഴിയും ഫലമറിയാം. ഗൂഗിള്‍ പ്ലേസ്റ്റോറില്‍ നിന്നും Saphalam 2017 എന്ന് നല്‍കി ആപ് ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്.
തിരുവനന്തപുരം: ഈ വര്‍ഷത്തെ എസ്.എസ്.എല്‍.സി പരീക്ഷാഫലം ഇന്ന് പ്രസിദ്ധീകരിക്കും. വിദ്യാഭ്യാസമന്ത്രി സി. രവീന്ദ്രനാഥ് ഉച്ചയ്ക്ക് രണ്ടിന് പി.ആര്‍. ചേംബറില്‍ ഫലം പ്രഖ്യാപിക്കും. പരീക്ഷാ പാസ്ബോര്‍ഡ് യോഗം പരീക്ഷാഫലത്തിന് അന്തിമ അംഗീകാരം നല്‍കിയിട്ടുണ്ട്. ഇത്തവണയും മോഡറേഷന്‍ മാര്‍ക്കുണ്ടാകില്ല.
www.results.itschool.gov.in എന്ന വെബ്സൈറ്റിലൂടെ ഫലമറിയാന്‍ ഐടി@ സ്‌കൂള്‍ സംവിധാനം ഒരുക്കിയിട്ടുണ്ട്. സഫലം 2017 എന്ന മൊബൈല്‍ ആപ് വഴിയും ഫലമറിയാം. ഗൂഗിള്‍ പ്ലേസ്റ്റോറില്‍ നിന്നും Saphalam 2017 എന്ന് നല്‍കി ആപ് ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്. സ്‌കൂള്‍- വിദ്യാഭ്യാസ ജില്ല- റവന്യൂ ജില്ലാ തലങ്ങളിലുള്ള റിസല്‍റ്റ് അവലോകനവും വിഷയാധിഷ്ഠിത അവലോകനങ്ങളും റിപ്പോര്‍ട്ടുകളും പോര്‍ട്ടലിലും മൊബൈല്‍ ആപ്പിലും ലഭ്യമാകും.
www.keralapareekshabhavan.in, www.keralaresults.nic.in, www.results.nic.in, www.prd.kerala.gov.in എന്നീ വെബ്സൈറ്റുകളിലും ഫലം ലഭ്യമാകും.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.