Currency

വിമാനത്തില്‍ അപമര്യാദയായി പെരുമാറുന്നവര്‍ക്ക് ആജീവാനന്ത യാത്രാവിലക്ക്

സ്വന്തം ലേഖകന്‍Friday, May 5, 2017 7:47 pm

ശാരീരികമായി ഉപദ്രവിക്കുവാനോ ലൈംഗികമായി അപമാനിക്കുവാനോ ശ്രമിക്കുന്ന യാത്രക്കാര്‍ക്ക് ആറ് മാസം വരെയും ജീവന് ഭീഷണിയാവുന്ന തരത്തില്‍ പെരുമാറുന്ന യാത്രക്കാര്‍ക്ക് രണ്ട് വര്‍ഷം മുതല്‍ മുകളിലോട്ടുള്ള പരിധിയില്‍ വിലക്കേര്‍പ്പെടുത്താനാണ് ഉദ്ദേശിക്കുന്നതെന്ന് വ്യോമയാനമന്ത്രി വ്യക്തമാക്കി.

ന്യൂഡല്‍ഹി: പ്രശ്നക്കാരായ വിമാനയാത്രക്കാര്‍ക്ക് യാത്രാവിലക്ക് ഏര്‍പ്പെടുത്തുവാന്‍ വ്യോമയാനമന്ത്രാലയത്തിന്റെ തീരുമാനം. ജൂണ്‍ 30 മുതല്‍ അപമര്യാദയായി പെരുമാറുന്ന യാത്രക്കാരെ മൂന്നായി തിരിച്ച് യാത്രാവിലേക്കര്‍പ്പെടുത്താനാണ് വ്യോമയാനമന്ത്രാലയം ആലോചിക്കുന്നത്. ഇതിനായുള്ള കരട് ബില്‍ തയ്യാറാക്കി കൊണ്ടിരിക്കുകയാണെന്ന് വ്യോമയാനമന്ത്രി അശോക് ഗണപതി രാജു വ്യക്തമാക്കി.

വിമാനയാത്രയ്ക്കിടെ അസഭ്യവാക്കുകള്‍ ഉപയോഗിക്കുകയോ അശ്ലീല ആംഗ്യം കാണിക്കുകയോ ചെയ്യുന്ന യാത്രക്കാര്‍ക്ക് മൂന്ന് മാസത്തേക്ക് വിലക്കേര്‍പ്പെടുത്തും. ശാരീരികമായി ഉപദ്രവിക്കുവാനോ ലൈംഗികമായി അപമാനിക്കുവാനോ ശ്രമിക്കുന്ന യാത്രക്കാര്‍ക്ക് ആറ് മാസം വരെയും ജീവന് ഭീഷണിയാവുന്ന തരത്തില്‍ പെരുമാറുന്ന യാത്രക്കാര്‍ക്ക് രണ്ട് വര്‍ഷം മുതല്‍ മുകളിലോട്ടുള്ള പരിധിയില്‍ വിലക്കേര്‍പ്പെടുത്താനാണ് ഉദ്ദേശിക്കുന്നതെന്ന് വ്യോമയാനമന്ത്രി വ്യക്തമാക്കി.

വിലക്ക് ഫലപ്രദമായി ഏര്‍പ്പെടുത്തുന്നതിനായി യാത്രക്കാര്‍ക്ക് ആധാര്‍ കാര്‍ഡുകള്‍, പാസ്പോര്‍ട്ട് നമ്പറുകള്‍ എന്നിവ നിര്‍ബന്ധമായും രജിസ്റ്റര്‍ ചെയ്യണമെന്ന നിര്‍ദേശം കരട് ബില്ലില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. അഭ്യന്തരയാത്രക്കാര്‍ക്കും ഈ നിര്‍ദേശം ബാധകമായിരിക്കും. യാത്രക്കാരുടേയും വിമാന ജീവനക്കാരുടേയും സുരക്ഷ ഒരു പോലെ ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ പരിഷ്‌കാരം നടപ്പിലാക്കുന്നത്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x