Currency

ജോലിസ്ഥലത്തെ ലൈംഗികാതിക്രമം; സ്ത്രീകള്‍ക്ക് ഓണ്‍ലൈനായി പരാതി നല്‍കാം

സ്വന്തം ലേഖകന്‍Saturday, May 6, 2017 11:55 am

ഇതിനായി പുതിയ പദ്ധതി നടപ്പിലാക്കും. എന്നാല്‍ കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്ന സ്ത്രീകള്‍ക്കാണ് ഈ സേവനം ലഭ്യമാവുക. പദ്ധതി ഈ മാസം തന്നെ നടപ്പിലാക്കുമെന്ന് വനിതാ ശിശുക്ഷേമ മന്ത്രി മനേക ഗാന്ധി അറിയിച്ചു.

ന്യൂഡല്‍ഹി: ജോലിസ്ഥലത്തെ ലൈംഗികാതിക്രമങ്ങള്‍ക്കെതിരെ സ്ത്രീകള്‍ക്ക് ഓണ്‍ലൈനായി പരാതി നല്‍കാം. ഇതിനായി പുതിയ പദ്ധതി നടപ്പിലാക്കും. എന്നാല്‍ കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്ന സ്ത്രീകള്‍ക്കാണ് ഈ സേവനം ലഭ്യമാവുക. പദ്ധതി ഈ മാസം തന്നെ നടപ്പിലാക്കുമെന്ന് വനിതാ ശിശുക്ഷേമ മന്ത്രി മനേക ഗാന്ധി അറിയിച്ചു.

ജോലി സ്ഥലത്ത് സ്ത്രീകള്‍ അനുഭവിക്കുന്ന ലൈംഗികാതിക്രമങ്ങളെക്കുറിച്ച് പഠനം നടത്തിവരികയായിരുന്നെന്നും ഇതില്‍ നിന്നാണ് സ്ത്രീകള്‍ക്ക് ലൈംഗികാതിക്രമങ്ങളെക്കുറിച്ച് പരാതിപ്പെടുവാന്‍ ഒരു ഓണ്‍ലൈന്‍ പ്ലാറ്റ്ഫോം നിര്‍മ്മിക്കാനൊരുങ്ങുന്നതെന്നും മനേക ഗാന്ധി പറഞ്ഞു. തൊഴിലിടങ്ങളിലെ പീഡനങ്ങളുമായി ബന്ധപ്പെട്ട് നിരവധി കേസുകള്‍ നിലവില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ടെങ്കിലും നേരിട്ട് പരാതി നല്‍കുവാന്‍ പലരും മടിക്കുന്നു. ഈ സാഹചര്യത്തിലാണ് പുതിയ പദ്ധതിയുമായി വനിതാ ശിശുക്ഷേമ വകുപ്പ് മുന്നോട്ടു വന്നിരിക്കുന്നത്.

കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്ന ജീവനക്കാരില്‍ ഏകദേശം 10 ശതമാനത്തോളം സ്ത്രീകളാണ്. തൊഴിലിടങ്ങളില്‍ സ്ത്രീകള്‍ക്കെതിരെ നടക്കുന്ന ലൈംഗികാതിക്രമങ്ങള്‍ ഒരുപരിധി വരെ തടയുവാന്‍ പുതിയ പദ്ധതി വഴിയൊരുക്കുമെന്നാണ് പ്രതീക്ഷ.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x