
ചെന്നൈ: മെഡിക്കല്‍ രംഗത്തെ വിവിധ കോഴ്സുകളില്‍ ഉപരിപഠനത്തിനുള്ള യോഗ്യത നേടുന്നതിനായുള്ള നാഷണല്‍ എലിജിബിലിറ്റി ആന്‍ഡ് എന്‍ട്രന്‍സ് ടെസ്റ്റ് (നീറ്റ്) ഇന്ന് നടക്കും. രാജ്യത്തെ വിവിധ സെന്ററുകളിലായാണ് പരീക്ഷ നടക്കുന്നത്. 11.35 ലക്ഷത്തോളം വിദ്യാര്‍ഥികളാണ് ഈ വര്‍ഷം പരീക്ഷ എഴുതുന്നത്.
മൂന്നു മണിക്കൂറാണ് പരീക്ഷാ സമയം. 180 മള്‍ട്ടിപ്പിള്‍ ചോയ്സ് ചോദ്യങ്ങള്‍ അടങ്ങിയ ചോദ്യപേപ്പറാണ് പരീക്ഷയ്ക്കായി തയാറാക്കിയിരിക്കുന്നത്. രാവിലെ 10നാണ് പരീക്ഷ തുടങ്ങുന്നത്. പരീക്ഷയ്ക്ക് അരമണിക്കൂര്‍ മുമ്പെങ്കിലും ഹാളില്‍ ഹാജരാകാന്‍ വിദ്യാര്‍ഥികള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ജൂണ്‍ എട്ടിനാണു ഫലം പ്രഖ്യാപിക്കുക.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.